കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ന്‍റെ പ​ഴ​യ വീ​ട് താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യാ​ക്കാ​ന്‍ വി​ട്ടു​ന​ല്‍​കാ​മെ​ന്ന് ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍ ത​ന്‍റെ പാ​ര്‍​ട്ടി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​ക​ളെ സേ​വി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ക​മ​ല്‍ ഹാ​സ​ന്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​മ​ല്‍​ഹാ​സ​ന്‍ ക​ത്ത​യ​ച്ചി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ സ​ര്‍​ക്കാ​ര്‍ കാ​ണാ​തെ പോ​ക​രു​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ക​ത്ത്. വിഷയത്തില്‍ വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.

അതേസമയം കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി താനും തന്റെ കുടുംബം സ്വയം നിരീക്ഷണത്തിലാണെന്ന് നടി ശ്രുതി ഹാസന്‍ വ്യക്തമാക്കി. കമല്‍ ഹാസനും അക്ഷരയും ചെന്നൈയിലാണെങ്കിലും രണ്ടുപേരും രണ്ടു വീടുകളിലായാണ് താമസം. മുംബൈയില്‍ മറ്റൊരു വീട്ടിലാണ് അമ്മ സരിക താമസിക്കുന്നതെന്നും താനും വൊറോരു വീട്ടിലാണെന്നും ശ്രുതി പറയുന്നു.

‘എന്റെ കുടുംബം മുഴുവനും സ്വയം നിരീക്ഷണത്തിലാണ്. ഡാഡിയും അക്ഷരയും ചെന്നൈയിലാണ്, പക്ഷേ പ്രത്യേക വീടുകളിലാണ്. ഞങ്ങള്‍ എല്ലാവരും പല സ്ഥലങ്ങളില്‍ പല സമയങ്ങളില്‍ യാത്ര ചെയ്തവരാണ്. അതുകൊണ്ട് എല്ലാവരും ഒരുമിച്ച്‌ ഒരിടത്ത് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതില്‍ അര്‍ഥമില്ല. എല്ലാവരും അത്തരത്തില്‍ ഒരു തീരുമാനം എടുക്കണം എന്നാണ് എനിക്കു തോന്നുന്നത്,’ ശ്രുതി ഹാസന്‍ പറഞ്ഞു. ‘ഒറ്റയ്ക്കാകുക എന്നത് എനിക്ക് ശീലമാണ്. പക്ഷെ പുറത്ത് പോകാന്‍ സാധിക്കാത്തതും, ഇതൊക്കെ എങ്ങോട്ടാണ് എത്രനാളാണ് എന്നറിയാത്തതുമാണ് പ്രയാസം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ആളുകള്‍ ഇത് ഗൗരവമായി എടുക്കാന്‍ തുടങ്ങി. എന്തായാലും ഞാന്‍ തിരിച്ചെത്തുമ്ബോഴേക്കും ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നത് ഭാഗ്യമായി,’ എന്ന് തന്റെ ക്വാറന്റൈന്‍ അനുഭവം ശ്രുതി ഹാസന്‍ വ്യക്തമാക്കി.

kamalhassan

The post കൊറോണ 19; ആശുപത്രിയാക്കാൻ തന്റെ വീട് വിട്ട് നൽകാമെന്ന് കമലഹാസൻ appeared first on metromatinee.com Lifestyle Entertainment & Sports .