കോട്ടയം: രാജി ആവശ്യം ഉന്നയിക്കുന്ന കോണ്‍ഗ്രസ്സ് ആദ്യം സമരം നടത്തേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുപടിക്കലാണെന്ന് കേരളാ കോണ്‍ഗ്രസ്സ് ജോസ് വിഭാഗം. രാജിയും ധാര്‍മ്മികതയൊന്നും ഏകപക്ഷീയമല്ല. രാജ്യസഭാ സീറ്റ് ശക്തമായ ജനകീയ അടിത്തറയുള്ള പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്സ് എമ്മിന് അവകാശപ്പെട്ടതായിരുന്നെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫിലെ ആഭ്യന്തരധാരണ അനുസരിച്ച് ലഭിച്ച രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തില്‍, ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ജോസ് കെ മാണി രാജിവെയ്ക്കുവാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചവര്‍ രാജിവെയ്ക്കണം […]

The post ‘കോണ്‍ഗ്രസുകാര്‍ രാജി ആവശ്യപ്പെട്ട് ആദ്യം സമരം ചെയ്യേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുമുറ്റത്ത്’; തിരിച്ചടിച്ച് ജോസ് കെ മാണി വിഭാഗം appeared first on Reporter Live.