ചാവോ ബെല്ല’ ഗാനം വായിക്കുന്ന മഞ്ജുവാര്യരുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സ്പാനിഷ് ടെലിവിഷൻ പരമ്പരയായ ‘മണി ഹെയ്സ്റ്റ്’ സീരീസിലൂടെയാണ് ‘ചാവോ ബെല്ല’ ഗാനം ഹിറ്റായി മാറിയത്.താരം തന്നെയാണ് ഈ വീഡിയോ പങ്കുവച്ചത്. …നിരവധി പേര്‍ താരത്തെ പ്രശംസിച്ചു രംഗത്തു വന്നു. രമേഷ് പിഷാരടി, ഗീതു മോഹന്‍ദാസ്, നീരജ് മാധവ്, ഭാവന, സാനിയ ഇയ്യപ്പന്‍, അനുശ്രീ, അനുമോള്‍ തുടങ്ങിയവര്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി. കോലോത്തെ തമ്പുരാട്ടിയോടാ പ്രൊഫസ്സറെ എന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്‍റ്. വണ്ടര്‍ വുമണ്‍ എന്നാണ് ഗായത്രി സുരേഷ് വിളിച്ചത്. മുൻപ് രമേഷ് പിഷാരടിയും ധർമ്മജനും ചാവോ ബെല്ല ഗാനം പാടുന്ന ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഗാനമെന്ന് ‘ചാവോ ബെല്ല’യെ വിശേഷിപ്പിക്കാം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസി പടയാളികളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനായി രൂപം കൊണ്ടതാണ് നമ്മൾ ഇന്ന് കേൾക്കുന്ന ‘ചാവോ ബെല്ല’ ഗാനത്തിന്റെ യഥാർത്ഥ രൂപം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇറ്റലിയിലാകെ തരംഗമായ ഈ ഗാനമാണ് ‘മണി ഹെയ്‌സ്റ്റ്’ പരമ്പരയിലൂടെ ലോകം മുഴുവൻ കീഴടക്കിയിരിക്കുന്നത്. പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായാണ് ഈ ഗാനം ആലപിക്കുന്നത്.

manju warrier

The post കോലോത്തെ തമ്പുരാട്ടിയോടാ പ്രൊഫസ്സറെ; മഞ്ജു വാര്യരുടെ വീണ വായനയ്ക്ക് കമന്റുമായി പിഷാരടി appeared first on metromatinee.com Lifestyle Entertainment & Sports .