കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സൂര്യ. 5 കോടി രൂപ യാണ് സംഭാവന ചെയ്തത്. കോവിഡും അനുബന്ധ ലോക്ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരേയും കോവിഡിനെതിരേ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുന്നതെന്നും സൂര്യ വ്യക്തമാക്കി

കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ചിത്രമായ സൂരരൈ പോട്ര് ഓ.ടി.ടി റിലീസിനെത്തുന്ന കാര്യം നടൻ സൂര്യ വ്യക്തമാക്കിയത്. ആമസോൺ പ്രൈം വഴി ഒക്ടോബർ 30 നാണ് ചിത്രം റിലീസിനെത്തുക.

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരരൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തീയേറ്റർ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും തീയേറ്റർ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങൾ കൂടി ചെയ്യുന്നുണ്ടെന്നും താരം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

The post കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൂര്യയുടെ വക അഞ്ച് കോടി appeared first on metromatinee.com Lifestyle Entertainment & Sports .