നായകന്‍ ക്രുനാല്‍ പാണ്ഡ്യ അസഭ്യവര്‍ഷം നടത്തിയതായി വെളിപ്പെടുത്തിയതിന് പിന്നാലെ ഓള്‍റൗണ്ടര്‍ ദീപക് ഹുഡയ്‌ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍. ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അതീതമായി സ്വന്തം കാര്യങ്ങള്‍ നോക്കാനാണ് ദീപക് ഹുഡ ശ്രമിച്ചതെന്ന് ബിസിഎ വക്താവ് ആരോപിച്ചു. താരത്തിനെതിരെ അച്ചടക്കലംഘനത്തിന് ശക്തമായ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്ന ദിവസമായിരുന്നു ബറോഡ നായകന്‍ ക്രുനാല്‍ പാണ്ഡ്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹുഡ രംഗത്ത് വന്നത്. ആരോപണത്തിന് പിന്നാലെ ബറോഡയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹുഡ ക്യാംപ് […]

The post ക്രുനാല്‍ പാണ്ഡ്യയുടെ അസഭ്യവര്‍ഷം തുറന്നുപറഞ്ഞു; ദീപക് ഹുഡയ്‌ക്കെതിരെ നടപടിക്കൊരുങ്ങി ബറോഡ മാനേജ്‌മെന്റ് appeared first on Reporter Live.