മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഒന്നടങ്കം.അദ്ദേഹം ഒരു അതുല്യ പ്രതിഭയാണ്.മമ്മുട്ടിയിലെ അഭിനേതാവിനെ മലയാളികൾക്ക് വളരെ നന്നായി അറിയാവുന്നതാണ്.തൻറെ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ ഏറെ ശ്രദ്ധയും നൽകാറുണ്ട്. മാസ്സും ക്ലാസും ചരിത്ര സിനിമകളടക്കം എന്നും അദ്ദേഹത്തിൻറെ കൈകളിൽ ഭദ്രമായി ഇരിക്കാറുണ്ട്.ചരിത്ര സിനിമകളിൽ എന്നും ഏറെ മുന്നിൽ ഉള്ള താരം കൂടെയാണ് മമ്മുട്ടി.. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുമ്പോൾ ഇറുക്കയും നീട്ടി കാത്തിരിക്കുകയാണ് ആരാധകർ.മാമാങ്ക കഥയുമായെത്തുന്ന മാമാങ്കത്തിനായി കാത്തിരിപ്പിലാണ് സിനിമാലോകമടക്കം. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.മാമാങ്കത്തിന്റെ യുഎസ് കാനഡ റൈറ്റ്‌സിനെക്കുറിച്ചുളള പുതിയ വിവരം പുറത്തുവന്നിരുന്നു.

ഈ മേഖലയില്‍ നിന്ന് ഒരു മോളിവുഡ് ചിത്രത്തിന് വിതരണാവകാശത്തിന് ലഭിക്കുന്ന എറ്റവും വലിയ തുകയ്ക്കാണ് റൈറ്റ്‌സ് കൈമാറിയിരിക്കുന്നതെന്ന് അറിയുന്നു. നാലു ഭാഷകളിലെ പതിപ്പും ഇവിടെ റിലീസിനെത്തും.മാമാങ്കത്തിന്റെ യുഎസ് കാനഡ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത് മിഡാസ് ഗ്രൂപ്പാണ്. ആദ്യമായാണ് ഇവര്‍ ഒരു മലയാള ചിത്രത്തിന്റെ റൈറ്റ്‌സ് വാങ്ങിക്കുന്നത്.

യുഎഇ-ജിസിസി സെന്ററുകളിലും വലിയ റിലീസായി മാമാങ്കം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫാര്‍സ് ഫിലിംസിന്റെ സഹകരണത്തോടെ കാവ്യ ഫിലിംസ് തന്നെയാണ് സിനിമ എത്തിക്കുന്നത്. ഡിസംബര്‍ 12നാണ് ചിത്രത്തിന്റെ റിലീസ്. മാമാങ്കത്തിന്റെ എല്ലാ ഭാഷകളിലെയും ട്രെയിലറുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആരാധകരെ പോലെ തന്നെ പ്രേക്ഷകരും വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

about malayalam movie mamangam

The post ചരിത്രം കുറിക്കാൻ ഒരുങ്ങി മമ്മുട്ടി ചിത്രം;യുഎസ്-കാനഡ റൈറ്റ്‌സ്ന് മാമാങ്കം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്! appeared first on metromatinee.com Lifestyle Entertainment & Sports .