ഷെയ്ൻ നിഗം വിവാദം സമൂഹ മാധ്യമങ്ങളിൽ വിവാദമായതിന് പിന്നാലെ സിനിമയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ഉണ്ടെന്നുള്ള വാർത്തയും മാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു.
സിനിമയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ഉണ്ടെന്ന് നടന്‍ മഹേഷ്. ചില യുവനടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം ഉണ്ടാവാറുണ്ടെന്നും എന്നാൽ എല്ലാ നടന്മാരും അങ്ങനെയല്ലെന്നും മഹേഷ് പറയുന്നു

‘ഇപ്പോഴത്തെ ചില യുവനടന്മാരുടെ ലൊക്കേഷനില്‍ ചെന്ന് അബദ്ധത്തിലോ, മേക്കപ്പ് ചെയ്യാനോ കാരവനില്‍ കയറിയാല്‍ ഇതിന്റെ മണമാണ്. പുറത്തേക്ക് വരിക നമ്മള്‍ വലിച്ചതിന് തുല്യമായിട്ടാണ്. കൊച്ചിയില്‍ മലയാള സിനിമയെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ആണോ എന്നത് അറിയില്ല. പക്ഷേ 10 ശതമാനം എങ്കിലും യുവനടന്മാരുടെ ഇടയില്‍ ലഹരി ഉപയോഗം ഉണ്ട്. അത് തീര്‍ച്ചയായും ഇല്ലാതാകണം. കാരണം, മുഴുവന്‍ സിനിമാ രംഗത്തിനുമാണ് ഇതിന്റെ പേരില്‍ പഴി കേള്‍ക്കുന്നത്.’മഹേഷ് പറഞ്ഞു.

‘ഷെയ്ന്‍ നിഗം ഒരു കുഴപ്പക്കാരനാണ് എന്ന് തോന്നുന്നില്ല. അബി ഒരു കുഴപ്പക്കാരന്‍ അല്ലായിരുന്നു. ഇതിനാല്‍ തന്നെ മകന്‍ ഒരു കുഴപ്പക്കാരനാകുമെന്ന് കരുതുന്നില്ല. ഒരുപക്ഷേ പ്രായത്തിന്റെതായ പ്രശ്നങ്ങളുണ്ടാകാം. അല്ലെങ്കില്‍ അവന്റെ കൊച്ചി ഭാഷയുടെ രീതിയാവാം പ്രശ്നം. കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നണമെന്നില്ല. മനസ്സില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കാം. അങ്ങനെ പല കാരണങ്ങളുമുണ്ടാകാം. ഷെയ്ന്‍ കുട്ടിയാണോ അല്ലയോ എന്നതല്ല വിഷയം. ചെയ്യുന്നത് ഒരു പ്രൊഫഷണല്‍ ജോലിയാണ്. അതിന്റെ എത്തിക്സ് പാലിക്കേണ്ടതുണ്ട്.’ എസിവി ചാനലുമായുള്ള അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.

actor mahesh

The post ചില യുവനടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം; നടന്‍ മഹേഷ് appeared first on metromatinee.com Lifestyle Entertainment & Sports .