മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഭാവന. കന്നഡ സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തതോടെ മലയാള സിനിമയിൽ നിന്നും താരം ഇരു ഇടവേള എടുത്തിരിക്കുകയാണ്. വിവാഹത്തിന് ശേഷമുള്ള ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിവാഹത്തിന് ശേഷമുള്ള തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് . ചുവപ്പും മെറൂണും കലർന്ന നിറത്തിലുള്ള ചുരിദാറാണ് ഭാവന ധരിച്ചിരിക്കുന്നത്. ചുരിദാറിയിൽ അതീവ സുന്ദരിയാണ് താരം. ഇതിന് മുൻപ് ബ്രൈഡല്‍ ലുക്കിൽ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബൽ എം ഡിസൈനേ‌ഴ്‌സിനു വേണ്ടിയാണ് ഭാവന അന്ന് ഒരുങ്ങിയിരിക്കുന്നത്.

സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ഇതിൽ പെടും.2008 മുതൽ ഭാവന ഗ്ലാമർ പരിവേഷമുള്ള ചിത്രങ്ങൾ ചെയ്തു തുടങ്ങി.

വിവാഹ ശേഷം സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇതു തമിഴിൽ വിജയിച്ച ഒരു സിനിമയായിരുന്നു . പിന്നീട് തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ഭാവനക്ക് ലഭിച്ചു തുടങ്ങുകയായിരുന്നു. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.

Bhavana

The post ചുരിദാറിൽ അതീവ സുന്ദരിയായി ഭാവന; ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എറ്റെടുത്ത് ആരാധകർ! appeared first on metromatinee.com Lifestyle Entertainment & Sports .