പ്രണയദിനത്തിൽ നിരവധി പേരാണ് പ്രിയർപെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. നടൻ ഹരീഷ് കണാരൻ കുടുംബ ചിത്രവുമായാണ് എത്തിയത്. ]കൂടുമ്പോൾ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം’… എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്

പങ്കുവെച്ച ചിത്രത്തിന് പ്രേക്ഷകൻ നൽകിയ കമന്റ് ആണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
‘ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ’ എന്ന കമന്റന് കിടിലൻ മറുപടിയാണ് താരം നൽകിയത്.

‘എന്നും ഉയരത്തിൽ നിൽക്കേണ്ടത് അവർ തന്നെ അല്ലെ’–ഇങ്ങനെയായിരുന്നു ഹരീഷിന്റെ മറുപടി നൽകിയത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി ഇതിനോടകം എത്തിയത്

Hareesh Peradi

The post ‘ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ’; ആരാധകന്റെ കമന്റിന് കിടിലൻ മറുപടിയുമായി ഹരീഷ് കണാരൻ! appeared first on metromatinee.com Lifestyle Entertainment & Sports .