പിറന്നാൾ ദിനത്തിൽ ബഷീറിന് തന്റെ ഭാര്യമാരായ സുഹാനയും മഷൂറയും നൽകിയ സർപ്രൈസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ഉറങ്ങുന്ന ബഷീറിനെ വിളിച്ചുണർത്തി മക്കളും ഭാര്യമാരും സർപ്രൈസ് നൽകുന്ന വീഡിയോയാണ് ലൈവായി പങ്കുവെച്ചത്.
മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് ആഘോഷ വിഡിയോ പങ്കുവച്ചത്.കേക്ക് മുറിക്കുന്നതും സമ്മാനങ്ങൾ നൽകുന്നതും വീഡിയോയിൽ കാണാം.

ലൈവ് വിഡിയോയ്ക്കൊപ്പം നിരവധിപ്പേർ ബഷീറിന് ആശംസ അറിയിച്ചു. ഇതിനിടയിൽ അധിക്ഷേപിച്ചും ഒരാൾ കമന്റ് ചെയ്തു. വീട്ടിലുള്ളവരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും കാണുന്നതിനാൽ അതേ ഭാഷയിൽ മറുപടി പറയാൻ താൽപര്യമില്ലെന്നുമായിരുന്നു ബഷീർ പ്രതികരിച്ചത്.
ആശംസ അറിയിച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളുവെന്നും ബഷി പറഞ്ഞു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഭക്ഷണം കഴിക്കാൻ പോയതിന്റെ മറ്റൊരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ താരമാണ് ബഷീർ.നേരത്തെ ചില ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

basheer birthday celebration with wives

The post ജന്മദിനത്തിൽ ബഷീറിന് കിടിലൻ സർപ്രൈസ് നൽകി ഭാര്യമാർ! appeared first on metromatinee.com Lifestyle Entertainment & Sports .