തന്റെ ജീവിതത്തില്‍ നേരിട്ട പ്രശ്നങ്ങളെ കുറിച്ച്‌ മനസ് തുറക്കുകയാണ് ധന്യ മേരി വര്‍ഗീസ്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനില്‍ എത്തിയ താരമാണ് ധന്യ മേരി വര്‍ഗീസ്. ഇപ്പോഴിതാ ടെലിവിഷന്‍ പ്രേക്ഷകരുടെ സീതയാണ് താരം. സീതകല്യാണത്തിന്റെ കഥ കേട്ടപ്പോള്‍ സീതയുടെ ജീവിതത്തിലെ ചില സംഭവങ്ങളുമായി എനിക്ക് സാമ്യത ഉണ്ടെന്ന് തോന്നി’ – ധന്യ പറഞ്ഞു. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിലും സജീവമാണ് ധന്യ.

എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ഒരു റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധന്യ അറസ്റ്റിലായിരുന്നു. ‘ആളുകളുടെ സമീപനം എങ്ങനെ എന്നു മനസിലാക്കിയാണ് ഇപ്പോള്‍ പ്രതികരിക്കുക. ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റെത്. പണം എങ്ങനെ ലാഭിക്കാമെന്നും കൈകാര്യം ചെയ്യണമെന്നും അറിയാം. ഭര്‍ത്താവ് ജോണിന്റെ കുടുബം എന്റെ കുടുംബവുമായി യാതൊരു സാമ്യവുമുള്ളതല്ല. അവര്‍ക്ക് വലിയ ബിസിനസ് സാമ്രാജ്യം ഉണ്ടായിരുന്നു. ബിസിനസ്സിനെക്കുറിച്ച്‌ ഒന്നും അറിയില്ലെങ്കിലും ഞാനും അവരെ പിന്തുണച്ചു.

ജോണിന്റെ മാതാപിതാക്കളെ അദ്ദേഹം നോക്കുന്നത് പോലെ ഞാനും നോക്കി. എന്നാല്‍ പിന്നീട് നേരിടേണ്ടി വന്ന കാര്യങ്ങള്‍ എന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിച്ചു, എല്ലാവരേയും സ്നേഹിച്ചാലും ആരെയും അന്ധമായി വിശ്വസിക്കരുതെന്ന് മനസ്സിലാക്കി. എന്നെപ്പോലെ, ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും ഉള്‍ക്കൊണ്ടു. ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. 2006 ലെ തിരുടി എന്ന ചിത്രത്തിലാണ് ധന്യ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിലെ അരങ്ങേറ്റം നന്മ എന്ന ചലച്ചിത്രത്തിലായിരുന്നു. എന്നാൽ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട സിനിമ തലപ്പാവ് ആയിരുന്നു. നിരവധി മലയാളം ആൽബങ്ങളിലൂടെ പ്രേക്ഷകരുടെ ഷ്ട താരമായി മാറുകയായിരുന്നു.

Dhanya Mary Varghese

The post ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍!! അറസ്റ്റിലായി വന്നതിന് ശേഷം മനസ് തുറന്ന് ധന്യ മേരി വര്‍ഗീസ്.. appeared first on metromatinee.com Lifestyle Entertainment & Sports .