പ്രസിദ്ധിയുടെ കൊടുമുടിയിലാണിപ്പോൾ ഗോപി സുന്ദർ. തെലുങ്കിലും മിന്നി തിളങ്ങിയതോടെ ഗോപി സുന്ദറിന്റെ കരിയർ മാറി മറിഞ്ഞു. ഇപ്പോൾ പുതിയൊരു വിശേഷം പങ്കു വെക്കുകയാണ് ഗോപി സുന്ദർ .

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി​എം​ഡ​ബ്ല്യു​വി​ന്‍റെ ഏ​റ്റ​വും പു​തി​യ കാ​ര്‍ മോ​ഡ​ലാ​യ എ​ക്‌​സ് 7 സീ​രീ​സ് സ്പോ​ര്‍​ട്സ് ആ​ക്റ്റി​വി​റ്റി വെ​ഹി​ക്കി​ളും (എ​സ്‌​എ​വി), 7 സീ​രീ​സി​ന്‍റെ പ​രി​ഷ്ക്ക​രി​ച്ച പ​തി​പ്പും കഴിഞ്ഞ ദിവസമാണ് ഇ​ന്ത്യ​ന്‍ വി​പ​ണി​യിലെത്തിയത്. ഏകദേശം 98.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള മോഡല്‍ ഇന്ത്യയിലാദ്യം സ്വന്തമാക്കിയത് മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകന്‍ ഗോപി സുന്ദറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് ഗോപി സുന്ദര്‍ പുതിയ എക്സ് 7 സ്വന്തമാക്കിയത്. ‘ഞങ്ങളുടെ കുടുംബത്തിലെ എന്റെ പുതിയ കുഞ്ഞ്’ എന്ന തലക്കെട്ടോടെ വാഹനത്തിന് സമീപം നില്‍ക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിള്‍ എന്ന പേരില്‍ പുറത്തിറക്കുന്ന എക്സ് 7ന് എക്സ് ഡ്രൈവ് 30ഡി, എക്സ് ഡ്രൈവ് 40ഐ എന്നീ രണ്ടു വകഭേദങ്ങളാണുള്ളത്. ഇതില്‍ ഏതു മോഡലാണ് ഗോപി സുന്ദര്‍ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. ഇരു മോഡലുകള്‍ക്കും ഏകദേശം 98.90 ലക്ഷം രൂപയാണ് എക്സ് ഷോറും വില.

ബി.എം.ഡബ്ല്യു.വിന്റെ ഏറ്റവും വലിയ എസ്.യു.വി.യാണ് എക്‌സ് 7 വേരിയന്റുകള്‍. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫര്‍ട്ടിനും ഒരുപോലെ പ്രാധാന്യം നല്‍കി പുറത്തിറക്കിയ വാഹനമാണ് എക്സ് 7 എന്നാണ് ബിഎംഡബ്ല്യുവിന്റെ അവകാശവാദം. എക്സ്ഡ്രൈവ് 40ഐയില്‍ 340 ബിഎച്ച്‌പി കരുത്തും 450 എന്‍എം ടോര്‍ക്കുമുള്ള മൂന്നു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഡീസല്‍ പതിപ്പില്‍ 265 ബിഎച്ച്‌പി കരുത്തും 620 എന്‍എം ടോര്‍ക്കുമുള്ള 3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഹൃദയങ്ങള്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലും ട്രാന്‍സ്‍മിഷന്‍.

വലിയ കിഡ്നി ഗ്രില്ലുകളും ചെറിയ എല്‍.ഇ.ഡി. ഹെഡ്ലാമ്ബും നല്‍കിയിരിക്കുന്നു. ആറ്, ഏഴു സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ മൂന്നു നിര സീറ്റുകളാണ് ഇന്‍റീരിയര്‍. 12.3 ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫൊടെയന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഞ്ച് സോണ്‍ ക്ലൈമെറ്റ് കണ്‍ട്രോള്‍, ത്രീപീസ് ഗ്ലാസ് സണ്‍റൂഫ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും വാഹനത്തിലുണ്ട്.

ഔസേപ്പച്ചന്‍റെ സഹായിയായെത്തി ഫ്ളാഷ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ഗോപീ സുന്ദര്‍ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായ ഗോപി സുന്ദര്‍ മലയാളത്തിലും തെലുങ്കിലും ഉള്‍പ്പെടെ ജനപ്രിയങ്ങളായ നിരവധി ഹിറ്റ് ഗാനങ്ങളാണ് സമ്മാനിച്ചത്.

gopi sundar about his new luxury car

The post ഞങ്ങളുടെ കുടുംബത്തിലെ എന്റെ പുതിയ കുഞ്ഞ് – സന്തോഷം പങ്കു വച്ച് ഗോപി സുന്ദർ appeared first on metromatinee.com Lifestyle Entertainment & Sports .