മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ.സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ മോഹൻലാലിൻറെ ചിത്രങ്ങളിലായിരുന്നു ഗാനങ്ങൾ ഏറെയും ആലപിച്ചിട്ടുള്ളത്.ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവായും അദ്ദേഹം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ്.എന്നാൽ എം ജി ശ്രീകുമാർ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യയോടൊപ്പമുള്ള അമേരിക്കൻ യാത്ര അനുഭവമാണ് എംജി ശ്രീകുമാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

എന്റെ അമേരിക്കൻ വിശേഷങ്ങൽ എന്ന വീഡിയോയിലൂടെയാണ പ്രിയപ്പെട്ട രാജ്യത്തെ കുറിച്ച് ശ്രീകുമാർ വെളിപ്പെടുത്തിയത്.വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും മഞ്ഞുപെയ്യുന്ന ലേക് താഹോ എന്ന സ്ഥലമാണ് വിഡിയോയിൽ ആദ്യം വീഡിയോയിൽ കാണിന്നത്. മഞ്ഞു പെയ്യാത്ത് ചില ദിവസങ്ങളിൽ അവിടത്തെ പ്രകൃതി അതി മനോഹരമാണ്. അങ്ങനെയുളള ദിവസമാണ് എം.ജി ശ്രീകുമാറും ഭാര്യയും അവിടെ എത്തിയത്.

അമേരിക്കയുടെ സൗന്ദര്യവും മനോഹര കാഴ്ചയുമാണ് വീഡിയോയിലുടനീളം വിവരിക്കുന്നത്. നമ്മുടെ കേരളത്തിലും ഇത്തരത്തിലുള നിരവധി സ്ഥലങ്ങളുണ്ട്. അവയെല്ലാം വിനോദസഞ്ചാരകേന്ദ്രങ്ങളാക്കേണ്ടതാണെന്നും അദ്ദേഹം വിഡിയോയിലൂടെ പറഞ്ഞു.സൗന്ദര്യം തുടിക്കുന്ന ഓരോ നദിയും വിനോദസഞ്ചാര സ്ഥലങ്ങളാക്കിയാൽ സർക്കാരിന് അതൊരു വരുമാനം കൂടിയാണ് വീഡിയോയിൽ പ്രിയഗായകൻ പറയുന്നു.
അമേരിക്ക തങ്ങളുടെ സ്വപ്നരാജ്യമാണെന്നാണ് പ്രിയ ഗായകൻ പറയുന്നത്.സംഗീതം പോലെ തന്നെ അമേരിക്കയും ഏറെ മനോഹരമാണെന്നും ഗായകൻ വിഡിയോയിൽ പറഞ്ഞു.‌ പതിനാല് ദിവസത്തെ ചെറിയ സന്ദർശനത്തിന് വേണ്ടിയാണ് എം.ജി ശ്രീകുമാറും ഭാര്യയും നാട്ടിൽ നിന്നും അമേരിക്കയിലേയ്ക്ക് പോയത്.എംജി ശ്രീകുമാറിന്റെ എന്റെ അമേരിക്കന്‍ വിശേഷങ്ങൾ എന്ന വീഡിയോയിൽ എംജിയ്ക്കൊപ്പം ഭാര്യയും ദൃശ്യത്തിൽ കാണുന്നുണ്ട്.

mg sreekumar instagram video got viral

The post ഞങ്ങളുടെ സ്വപ്‍ന രാജ്യം;ഭാര്യക്കൊപ്പം അവധി ആഘോഷിച്ച് എം ജി ശ്രീകുമാർ! appeared first on metromatinee.com Lifestyle Entertainment & Sports .