പല സുഹൃത് ബന്ധങ്ങളും വലിയ വേദന സമ്മാനിച്ചിട്ടുണ്ടെന്നു തുറന്നു പറഞ്ഞു അര്‍ച്ചന.’ തന്റെ സ്റ്റാര്‍ ഇമേജ് കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസ്സിലാക്കാന്‍ വൈകി. ഇപ്പോള്‍ എനിക്കറിയാം, ആരോക്കെയാണ് നല്ല സുഹൃത്തുക്കള്‍ എന്ന്. അവരില്‍ ഞാന്‍ തൃപ്തയാണ്. ‘ അര്‍ച്ചന ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. എന്നാല്‍ പലപ്പോഴും പ്രേക്ഷകര്‍ തന്നെ വെറുത്തിട്ടും തെറ്റിദ്ധരിച്ചിട്ടുമുണ്ടെന്നും ബിഗ് ബോസ് വന്നതോടെ അതു കുറെയൊക്കെ മാറിയെന്നും താരം പറഞ്ഞു. ആളുകള്‍ക്ക് ഇപ്പോള്‍ എന്നെ പേടിയില്ല എന്നതാണ് പ്രശ്നമെന്നു പറഞ്ഞ അര്‍ച്ചന ‘ ഞാന്‍ ഒരു ബോള്‍ഡ് മറയൊക്കെ ഇട്ടു നില്‍പ്പായിരുന്നല്ലോ, ഇതു വരെ. അതില്ലാതെയാകുന്നതില്‍ ചെറിയ പ്രശ്നമുണ്ട്. കഥാപാത്രങ്ങളെ ബാധിച്ചേക്കാം. പിന്നെ, ഞാന്‍ മാനസികമായി സന്തോഷവതിയാണോ എന്നു ചോദിച്ചാല്‍ കണ്‍ഫ്യൂഷനുണ്ട്’ കൂട്ടിച്ചേര്‍ത്തു.

ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനം കീഴടക്കിയ അര്‍ച്ചനയെ കൂടുതല്‍ ജനകീയമാക്കിയത് ബിഗ്‌ ബോസ് എന്ന റിയാലിറ്റി ഷോയാണ്. വില്ലത്തി അല്ലാത്ത പാവമാണ് ‘ഗ്ലോറി’ എന്ന് തിരിച്ചറിഞ്ഞതോടെ ആരാധകരും വര്‍ദ്ധിച്ചു. ഇപ്പോഴിതാ സീരിയലില്‍ സജീവമാകുകയാണ് താരം.

archana susheelan

The post ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്!! പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും- അര്‍ച്ചന സുശീലന്‍ appeared first on metromatinee.com Lifestyle Entertainment & Sports .