നവാഗതനായ വിജിത്ത് നമ്പ്യാരാണ് സംവിധാനം ചെയ്യുന്ന മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ റിലീസിന് ഒരുങ്ങുകയാണ്. നവാഗതരായ ഒരു കൂട്ടം പേർ ചേർന്നൊരുക്കുന്ന ചിത്രത്തിൽ പുതുമുഖം നടി ഗോപിക അനിലാണ് നായികയായി എത്തുന്നത്. ഇപ്പോൾ ഇതാ മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്
ഗോപിക. മുടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നുള്ള ചോദ്യത്തിന് ഞാൻ കുളിയ്ക്കാറില്ലെന്നായിരുന്നു താരത്തിന്റെ മറുപടി . ആഴ്ചയിൽ രണ്ട് പ്രാവിശ്യമാണ് തല നനയ്ക്കാറുളളത് . ഒരു ദിവസം ഓയിൽ മസാജും ചെയ്യും . ദിവസേനെ തല നനയ്ക്കുന്നത് മുടിയ്ക്ക് പ്രശ്നമാണെന്നുള്ള കേട്ടറിവാണ് ആഴ്‌ച്ചയിൽ രണ്ട് ദിവസമാക്കി മാറ്റിയത്.

മോഡലിങ് രംഗത്ത് നിന്നാണ് ഗോപിക സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും അഭിനയവും മോഡലും ഒരുപോലെ ഇഷ്ട്ടപെടുകയാണ് ഗോപിക . 2013 മിസ് മലബാറിലെ ഫോട്ടോ ജെനിക് ടൈറ്റി ൽ വിജയിയാണ് ഗോപിക അനിൽ. പിന്നീട് മോഡലിംഗ് രംഗത്തേക്ക് എത്തുകയായിരുന്നു. എന്നാൽ ഇപ്പോഴും മോഡലിൽ റാം വോക്ക് ഗോപികയ്ക്ക് താൽപ്പര്യം ഇല്ല. അതിനൊരു കാരണവും ഗോപിക തന്നെ പറയുകയാണ് . നന്നായി ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് താനെന്നും ആഹാരത്തോടെ എനിയ്ക്ക് നോ പറയുവാൻ സാധിക്കില്ലെന്നുമായിരുന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള ആ മറുപടി അതേ സമയം നീള കുറവും ഒരു കാരണമായി ചൂണ്ടി കാണിക്കുകയാണ്.

ടൂര്‍ണമെന്റ്, ഫ്രൈഡെ, ഒരു മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ മനേഷ് കൃഷ്ണയാണ് ചിത്രത്തിലെ നായകന്‍. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ അശോകനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ചിത്രം ഡിസംബർ 6 ന് തീയ്യറ്ററുകളിൽ എത്തും.

gopika anil about munthiri monchan

The post ഞാൻ കുളിയ്ക്കാറില്ല; മുന്തിരി മൊഞ്ചനിലെ നായികയുടെ പരാമർശത്തിൽ ഞെട്ടി അവതാരിക! appeared first on metromatinee.com Lifestyle Entertainment & Sports .