വോട്ടിംഗ് കഴിഞ്ഞ് സ്ഥാനാർത്ഥികളെ ഒപ്പം നിർത്തി അവരാണ് മികച്ചത് എന്ന് മമ്മൂട്ടി പറഞ്ഞതിനെ വീണ്ടും എതിർത്ത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഇത്തവണ മമ്മൂട്ടിയെ ഫോൺ വിളിച്ച് കാര്യം സൂചിപ്പിച്ച കണ്ണന്താനത്തിന് മറുപടി കൊടുത്ത് അൽഫോൻസ് കണ്ണന്താനം.

എറണാകുളം മണ്ഡലത്തിലെ വോട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി സിപിഎംന്റെയും കോൺഗ്രസിന്റെയും സ്‌ഥാനാർത്ഥികളെ തന്റെ ഇടം വലം നിർത്തി ഇവരാണ് മികച്ചത് എന്ന് പറഞ്ഞത് വലിയ തെറ്റായി പോയി എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടിയോട് ഫോണിലൂടെ ബന്ധപ്പെട്ട അൽഫോൻസ് കണ്ണന്താനത്തിന് മമ്മൂട്ടി കൊടുത്ത മറുപടി “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. അങ്ങനെ പറഞ്ഞുപോയി ഇനി എന്ത് ചെയ്യാൻപ്പറ്റും” എന്നായിരുന്നു. എന്നാലും അങ്ങനെ ഒന്നും ഇലക്ഷൻ സമയത്ത് പറയാൻ പാടിലായിരുന്നു എന്ന് പറഞ്ഞിട്ടും മമ്മൂട്ടി തന്റെ നിലപാടിൽ ഉറച്ചു നിന്നു എന്ന പരാതി ഉന്നയിച്ച് അൽഫോൻസ് കണ്ണന്താനം.

എറണാകുളത്ത് മൂന്നാമനായി നിൽക്കുന്ന താൻ ഒരു കേന്ദ്ര മന്ത്രി ആയ, 40 വർഷത്തെ രാഷ്ട്രീയ പാരമ്പര്യം ഉള്ള ഒരാളെന്നും അങ്ങനെ ഒരാളുടെ പേര് പോലും പരാമർശ്ശിക്കാഞ്ഞത് തെറ്റാണെന്നും കണ്ണന്താനം ആരോപിക്കുന്നു. വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് മികച്ചതെന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത പരാമര്‍ശത്തിൽ മറുപടി ചോദിച്ചപ്പോൾ ‘അതിലെന്താണ് തെറ്റ്?’ എന്ന വിധമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം എന്നും പറയുന്നു അദ്ദേഹം. ഇത് തീർത്തും അപക്വമായി പോയി. മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നു, താൻ മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആകും ഇത്തരം പരാമർശത്തിന് പിന്നിലെന്നും അൽഫോൻസ് കണ്ണന്താനം സംശയം പ്രകടിപ്പിക്കുന്നു. പ്രമുഖ ചാനലിൽ മമ്മൂട്ടിക്കെതിരെ പ്രതികരിക്കുകയായിരുന്നു എറണാകുളം മണ്ഡലം സ്ഥാനാർത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം.

mammootty replay to alphonse kannanthanam

The post “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല…അങ്ങനെ പറഞ്ഞുപോയി ഇനി എന്ത് ചെയ്യാൻപ്പറ്റും”;ഇലക്ഷൻ സമയത്ത് പറയാൻ പാടിലായിരുന്നു എന്ന് പറഞ്ഞിട്ടും മമ്മൂട്ടി തന്റെ നിലപാടിൽ ഉറച്ചു നിന്നു എന്ന പരാതി ഉന്നയിച്ച് അൽഫോൻസ് കണ്ണന്താനം!!! appeared first on metromatinee.com Lifestyle Entertainment & Sports .