കൊവിഡ് വൈറസ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും റിലീസ് നീട്ടിവെച്ച ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലെ ഗ്രൂപ്പിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ചയാണ് ചിത്രം ചോര്‍ന്ന വിവരം നിര്‍മ്മാതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കും ലഭിച്ചത്. സിനിമയുടെ പകുതിയോളം ഭാഗങ്ങള്‍ ചില ലിങ്കുകളില്‍ കാണികയായിരുന്നു. ചിത്രം മുഴുവനും ചോര്‍ന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചിത്രം മാര്‍ച്ച്‌ 12ന് തീയ്യേറ്ററില്‍ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും ലോക്ഡൗണിനെത്തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.
സ്റ്റുഡിയോകളില്‍ സൗണ്ട് മിക്സ് ചെയ്ത് കോപ്പി സൂക്ഷിച്ചിരിക്കുകയായിരുന്നു. റിലീസ് മാറ്റിയ വിവരം ടൊവീനോ തോമസായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സംഭവത്തില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ചോര്‍ച്ച സംബന്ധിച്ച്‌ ക്രൈംബ്രാഞ്ച് ഐജി എ ശ്രീജിത്തിന് പരാതി നല്‍കുകയും ചെയ്തു.’

about kilometers kilometers

The post ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നു! appeared first on metromatinee.com Lifestyle Entertainment & Sports .