ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി. മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡണ്ടുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. എന്നാല്‍ പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി അറിയിച്ചു. ‘സഭയിലുണ്ടാവുന്നത് സഭയില്‍ തീരണം’, മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘര്‍ഷങ്ങള്‍ വിവരിച്ച് […]

The post ‘ട്വന്റി-20 പഞ്ചായത്തിന് പൊലീസ് സംരക്ഷണം വേണം’; വിചിത്ര ആവശ്യം നിരസിച്ച് കോടതി appeared first on Reporter Live.