മലയാളത്തിലെ നടിമാരുടെ സംഘടനയായ ഡബ്ലുസിസിയ്ക്ക് (വുമൺ ഇൻ സിനിമാ കളക്ടീവ്) സമാനമായി തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ. ‘വോയ്‌സ് ഓഫ് വുമണ്‍’ (വൗ) എന്ന പേരിലാണ് സംഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. തെലുങ്ക് സിനിമയിലെ എണ്‍പതോളം പേരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള സംഘടനയാണ് രൂപീകരിച്ചിരിക്കുന്നത്. തെലുങ്ക് സിനിമാ മേഖലയിലുണ്ടായ മീടൂ മൂവ്മെൻ്റ് വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

 

തെലുങ്ക് സിനിമാ മേഖലയിലുണ്ടായ അതിക്രമത്തെ വെളിപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് തെലുങ്ക് സിനിമയിലും ഡബ്ല്യുസിസിയ്ക്ക് സമാനമായ ഒരു സംഘടനയ്ക്ക് രൂപം കൊടുത്തത്. നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്‌ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനിതാ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. 

ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ചു വരുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് വൗ സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. 

Voice Women….

The post ‘ഡബ്ല്യുസിസി’യ്ക്ക് പിന്നാലെ തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ; ‘വോയ്‌സ് ഓഫ് വുമണ്‍’ (വൗ) appeared first on metromatinee.com Lifestyle Entertainment & Sports .