മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്ബരയാണ് ഉപ്പും മുളകും . വന്‍ ആഘോഷമായാണ് ഉപ്പും മുളകും പരമ്ബരയില്‍ ലച്ചുവിന്‍റെ വിവാഹം നടത്തിയത്. ഒറിജിനലിനെ വെല്ലുന്നതായിരുന്നു ഈ സീരിയല്‍ വിവാഹം. ഇതോടെ ലച്ചുവിന്‍റെ ഭര്‍ത്താവായി ഡെയ്ന്‍ ഡേവിസ് സീരിയലിലേക്ക് കടന്നു വരികയും ചെയ്തു. ഇപ്പോഴിതാ പരമ്ബരയില്‍ ലച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗി യഥാര്‍ഥ ജീവിതത്തിലും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സീരിയലിലെ കല്യാണത്തിന് പിന്നാലെ ലച്ചുവിനെ പരമ്ബരയില്‍ നിന്നും ജൂഹിയെ കാണാതായിരുന്നു.

ലച്ചുവും ഭര്‍ത്താവും ഡല്‍ഹിയിലേക്ക് പോയെന്നായിരുന്നു കഥാഗതി. എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. ജൂഹി വിവാഹിതയാകുന്നുവെന്നാണ് ഇപ്പോഴത്തെ സംസാരം. അതിന് കാരണമായതാകട്ടെ സോഷ്യല്‍മ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടൊരു ചിത്രവും. ഉപ്പും മുളകും പരമ്ബരയുടെ സംവിധായകന്‍ എസ്ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമായ ജിബൂട്ടിയുടെ പൂജ ചടങ്ങില്‍ ജുഹി എത്തിയത് രോവിനൊപ്പമായിരുന്നു. പിന്നാലെ ഇരുവരുമൊരുമിച്ചുള്ള ഫോട്ടയും പുറത്തു വന്നു. ഫോട്ടോഗ്രാഫറായ അജ്മലാണ് ഇരുവരുടേയും ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉപ്പും മുളകും ടീം സിനിമാ ജിബൂട്ടി പൂജയില്‍ തിളങ്ങി ലച്ചുവും വരനും എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് അജ്മല്‍ കുറിച്ചിരിക്കുന്നത്.

ഇതോടെ ലച്ചു വിവാഹിതയാവുകയാണെന്നും റോവിനാണ് വരനെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുകയായിരുന്നു. ജൂഹിയും റോവിനും പരസ്പരം ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രവും അജ്മല്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ജൂഹിയോ ഉപ്പും മുളകും പരമ്ബരയുമായി ബന്ധപ്പെട്ടവരോ താരത്തിന്റെ ബന്ധുക്കളോ ഈ വാര്‍ത്തയില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഈ വാര്‍ത്തയില്‍ ലെച്ചുവിന്റയെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഡോക്ടറും മോഡലുമായ രോവിന്‍ ജോര്‍ജുമൊത്താണ് ജൂഹി റുസ്തഗി ചടങ്ങില്‍ എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്.ഇതോടെയാണ് ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയം ആരാധകര്‍ പ്രകടിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായതും രോവിനും ജൂഹിയും തന്നെ. അഭിനയത്തിലും മോഡലിങ്ങിലും താല്‍പര്യമുള്ള രോവിന്‍ ഒരു സംഗീത ആല്‍ബത്തില്‍ ജൂഹിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ ജൂഹി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിനു വന്‍ സ്വീകാര്യത്തെയും ആശംസകളും ലഭിച്ചിരുന്നു.  രാജസ്ഥാൻ സ്വദേശി രഗവീർ ശരൺ റസ്തുഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി റുസ്തഗി ഗവീർ ശരൺ റസ്തുഗിയുടെയും. പരമ്പരയുടെ തുടക്കം മുതലുള്ള താരത്തിനെ മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ്. നിരവധി ആരാധകർ ആണ് താരത്തിനെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്.

ഉപ്പും മുളകിൽ ലച്ചുവായി എത്തുന്നത് ജൂഹി റുസ്തഗി ആണ്. അടുത്തിടെയാണ് ഈ പരമ്പര ആയിരം എപ്പിസോഡുകൾ പൂർത്തീകരിച്ചത്. മലയാള സീരിയൽ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂർവ്വമായിട്ടാണ് ഈ എപ്പിസോഡിൽ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയൽ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പും മുളകും പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവർത്തകർ ചിലവാക്കിയത്. വിവാഹവുമായി ബന്ധപെട്ട് യുവനടൻ ഷെയ്ൻ നിഗം വരെയുള്ളവരുടെ പേരുകൾ ഉയർന്നുകേട്ട സമയത്താണ് നായികാ നായകൻ ഫെയിം ഡെയിൻ ഡേവിസ് പരമ്പരയിൽ എത്തിയതും ലച്ചുവിന്റെ സിദ്ദുവായ് രംഗ പ്രവേശം ചെയ്യുന്നതും.

ഇരുവരും ഒരുമിച്ചുള്ള രണ്ടു എപ്പിസോഡുകൾ ചാനൽ സംപ്രേക്ഷണവും ചെയ്തു. എന്നാൽ ലച്ചുവിന്റെ വിവാഹം ആഘോഷിച്ചപ്പോൾ തന്നെ പ്രേക്ഷകർ നടിയുടെ പിന്മാറ്റത്തെ കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു. ആർഭാടപൂർവ്വമായ വിവാഹം, ഹണിമൂണിനായി ദമ്പതികളുടെ ഡൽഹി യാത്ര, തുടങ്ങിയ നിരവധി രംഗങ്ങൾക്കാണ് പിന്നീട് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. ഇതിനെപ്രതി നിരവധി ചർച്ചകളും പ്രേക്ഷകർ സോഷ്യൽ മീഡിയ വഴി നടത്തി. സാധാരണ ഒരു സീരിയലിൽ നിന്നും താരങ്ങൾ പിന്മാറുമ്പോൾ ഉണ്ടാകുന്ന പതിവ് ശൈലി തന്നെയല്ലേ ഈ പരമ്പരയിലും നടന്നത് എന്ന പ്രേക്ഷകരുടെ സംശയവും വർധിച്ചിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയ പ്‌ളാറ്റ് ഫോമുകളിൽ സജീവമായിരുന്ന നടിയുടെ നിശബ്ദതയും പ്രേക്ഷകരുടെ സംശയത്തിന് ആക്കം കൂട്ടി. അതേസമയം ലച്ചുവായി എത്തുന്ന ജൂഹി റുസ്തഗി പരമ്ബരയിൽ നിന്നും പിന്മാറിയ പോലെയാണെന്നും താരത്തിനെ കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പരമ്പരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. ഒരു പക്ഷേ ഈ ഗോസിപ്പുകൾ ശരിയാവുകയും ലച്ചു മടങ്ങി വരാതിരിക്കുകയും ചെയ്താൽ ലച്ചുവില്ലാത്ത ഉപ്പും മുളകും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയേണ്ടി വരും. ലച്ചുവായി ജൂഹിക്ക് പകരം മറ്റാരെയും പ്രേക്ഷകർ പെട്ടെന്ന് അംഗീകരിക്കുകയുമില്ല എന്നുറപ്പാണ്. ഗോസിപ്പുകൾ ശരിയാവാതിരിക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത് സീരിയിലിൻറെ അണിയറപ്രവർത്തകർ തന്നെയാവും എന്നുറപ്പ്.

about juhi rustogi in uppum mulakum

The post ഡീഡിയെ വെല്ലും രോവിൻ; നെഞ്ചു തകര്‍ന്ന് ആരാധകര്‍! appeared first on metromatinee.com Lifestyle Entertainment & Sports .