ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ചലച്ചിത്ര നടനാണ് സൈജു കുറുപ്പ്.അതിനു ശേഷം നിരവധി മലയാളചലച്ചിത്രങ്ങളിൽ നായകനായും, വില്ലനായും, സഹനടനായും വേഷമിട്ടു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രമാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ സമ്പാദിച്ചു നൽകിയത്.പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസന്‍സിലും നടന്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.ഇപ്പോഴിതാ ആ ചിത്രത്തിലെ പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് മായാത്ത ഒരു രംഗം സ്വാഭാവികമായി സംഭവിച്ച് പോയതാണെന്ന് സൈജുക്കുറുപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ആളുകള്‍ എടുത്തുപറയുന്ന ആ പ്രത്യേക ചിരികളും നോട്ടങ്ങളും ചിലപ്പോള്‍ ബോധപൂര്‍വം കൊണ്ടുവരുന്നതാണ്, ചിലത് സംഭവിച്ച് പോകുന്നതാണ്. ഡ്രൈവിങ്ങ് ലൈസന്‍സില്‍ അത്തരത്തിലൊരു രംഗമുണ്ട്. നന്ദുച്ചേട്ടനെ നോക്കി ചുണ്ട് അമര്‍ത്തിപ്പിടിച്ച് കണ്ണടക്കുന്ന ഒരു രംഗം. ആ ചിരി സംഭവിച്ചു പോയതാണ്. ആ ഡയലോഗ് പറഞ്ഞതിനുശേഷം ചുണ്ട് ഡ്രൈ ആയിപ്പോയി. ചുണ്ടൊന്ന് നനക്കാന്‍ വേണ്ടി നാവ് അമര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന രംഗമാണത്. അപ്പോഴാണ് ആ ചിരി സംഭവിച്ചത്. അത് ക്ലിക്ക് ആയി. സൈജുക്കുറുപ്പ് പറഞ്ഞു.

about saiju kurip

The post ഡ്രൈവിങ്ങ് ലൈസന്‍സിലെ ആ ചിരി സംഭവിച്ചു പോയതാണ്..പക്ഷേ അത് ക്ലിക്ക് ആയി! appeared first on metromatinee.com Lifestyle Entertainment & Sports .