ശരീരത്തിന്‍റെ നിറത്തിന്‍റെയും വലിപ്പത്തിന്‍റെയുമെല്ലാം പേരില്‍ പരിഹാസമേല്‍ക്കേണ്ടി വന്നവര്‍ക്ക് പ്രചോദനമായ വീഡിയോയുമായി വിദ്യ ബാലന്‍. ലെറ്റ്സ് ടോക്ക് എബൗട്ട് ബോഡി ഷേമിംഗ് എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പരിഹസിക്കപ്പെടുന്നവരുടെ വേദനയാണ് താരം പങ്കുവെക്കുന്നത്. കറുത്ത ഷാളുകൊണ്ട് ശരീരം മുഴുവന്‍ മൂടിയാണ് താരം നില്‍ക്കുന്നത്. വിദ്യാ ബാലന്‍ പാടി അഭിനയിച്ചിരിക്കുകയാണ് വീഡിയോയില്‍.

സ്വന്തം ശരീരത്തിന്‍റെ നിറത്തിന്‍റേയും വലിപ്പത്തിന്‍റേയും ആകൃതിയുടേയുമെല്ലാം പേരില്‍ പരിഹസിക്കപ്പെടുന്നവര്‍ നിരവധിയാണ്. സൈബര്‍ ലോകത്ത് ഇത് വളരെ കൂടുതലാണെന്നതും വസ്തുത തന്നെ. പ്രസവശേഷം തടിവെക്കുന്നവരെ കളിയാക്കി പോലും ചിലര്‍ രംഗത്തെത്താറുണ്ട്. സിനിമാതാരങ്ങള്‍ക്ക് പോലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

തടിച്ചിയെന്നും കറുമ്ബിയെന്നും കുഞ്ഞി എന്നെല്ലാമുള്ള വിളികള്‍ പലരുടേയും ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടെന്നാണ് വീഡിയോയിലൂടെ പറയുന്നത്. വികാരാധീനയായി കരയുന്ന വിദ്യാ ബാലനേയും കാണാം. ഒടുവില്‍ ഷാള്‍ വലിച്ചെറിഞ്ഞ് ആത്മവിശ്വാസത്തോടെ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച്‌ സംസാരിക്കുകയാണ് താരം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്‌.

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ബോഡി ഷെയ്മിങ് നടക്കുന്നത് വിദ്യാബാലന് എതിരെയാണ്. താരത്തിന്റെ ശരീരഭാരവും വസ്ത്രധാരണവുമെല്ലാം എപ്പോഴും പരിഹാസത്തിന് ഇരയാവാറുണ്ട്. 

vidhya balan against body shaming

The post തടിച്ചി…കറുമ്പി… എന്ന വിളിപ്പേരുകൾ പൊട്ടിക്കരഞ്ഞ് വിദ്യ ബാലന്‍ ! appeared first on metromatinee.com Lifestyle Entertainment & Sports .