കോമഡി പരിപാടികളിലൂടെ വന്ന് ഒടുവിൽ ചലച്ചിത്രരംഗത് തിളങ്ങി നിൽക്കുന്ന താരമാണ് രമേഷ് പിഷാരടി. എന്നാൽ സിനിമയിലെ തമാശയെക്കുറിച്ചും തമാശപ്പടങ്ങളെക്കുറിച്ചും രമേഷ് പിഷാരടിയുടെ അഭിപ്രായം ഇങ്ങനെ.

സിനിമയില്‍ തമാശ കുറഞ്ഞാല്‍ പിഷാരടിയുടെ സിനിമയില്‍ കോമഡിയില്ലെന്ന് പറയും. കോമഡി കൂടിയാല്‍ അത് സ്റ്റേജ് കോമഡിയായിപ്പോയി എന്ന അഭിപ്രായം വരും. ഈ രണ്ട് അഭിപ്രായത്തില്‍നിന്നും മാറി സിനിമ ഒരുക്കുക എന്നതാണ് ബാധ്യത. കൊമേഡിയനായതുകൊണ്ടാണ് ഇവിടംവരെ എത്താന്‍ കഴിഞ്ഞത്. അത് ചിന്തിക്കുമ്പോള്‍ മറ്റെല്ലാം പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നം മാത്രമാണ്.

പല തരം താഴ്ത്തലുകളും തമാശപ്പടങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില തമാശപ്പടങ്ങളെക്കുറിച്ച് പറയുമ്പോള്‍ വെറും തമാശപ്പടമല്ലേ എന്ന് പറയാറുണ്ട്. തമാശയ്ക്ക് മുന്നില്‍ എന്തിനാണ് ‘വെറും’ എന്ന വാക്ക് പ്രയോഗിക്കുന്നതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല. തമാശയെ അതൊരുതരം തരംതാഴ്ത്തലാണ്. മിമിക്രിക്കും ചിരിപ്പിക്കാന്‍ കഴിയും. അതത്ര ചെറിയ കാര്യമല്ല. പക്ഷേ, അതൊന്നും കേട്ടാല്‍ നമ്മള്‍ സങ്കടപ്പെടില്ല. നമ്മള്‍ ഹാപ്പിയായിരുന്നാല്‍ മാത്രമേ നമുക്ക് മറ്റൊരാളെ ഹാപ്പിയാക്കാന്‍ കഴിയൂ. പിഷാരടി വ്യക്തമാക്കി.

about remesh pisharody

The post തമാശ കുറഞ്ഞാലും പ്രെശ്നം കൂടിയാലും പ്രെശ്നം-രമേശ് പിഷാരടി! appeared first on metromatinee.com Lifestyle Entertainment & Sports .