മലയാള സിനിമയിൽ ഇരു താരരാജാക്കന്മാരും നേർക്ക് നേർ വരുമ്പോൾ തിയേറ്ററിൽ ഒരു മത്സരം തന്നെ കാണാൻ കഴിയും എന്നതിൽ സംശയമില്ല.ഇരു താരങ്ങളും എത്തുമ്പോഴൊക്കെയും ആരാധകർക്ക് ആവേശമാണുള്ളത്.കാരണം വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മുട്ടിയും മോഹൻലാലും.ഇതിനൊപ്പമാണ് മലയാളത്തില്‍ ക്രിസ്മസ് ചിത്രങ്ങളും റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.ഇത്തവണയും സൂപ്പര്‍താരചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. പക്ക എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് ക്രിസ്മസിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിഷുവിന് പിന്നാലെ മോഹന്‍ലാല്‍,മമ്മൂട്ടി ചിത്രങ്ങള്‍ ക്രിസ്മസിനും നേര്‍ക്കുനേര്‍ വരുന്നു എന്ന വാർത്തയായിരുന്നു എത്തിയിരുന്നത് എന്നാൽ.

ഷൈലോക്കും ബിഗ്ബ്രദറും ക്രിസ്മസ് റിലീസായി എത്തുമെന്നതിനാല്‍ ആരാധകരും ഏറെ ആകാക്ഷയിലായിരുന്നു പക്ഷെ ആരധകർക്കു നിരാശ ഉണ്ടാക്കുന്ന വർത്തയാണിപ്പോൾ എത്തുന്നത്.ബിഗ് ബ്രദര്‍ ഡിംസംബറില്‍ റിലീസിന് എത്തില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകാന്‍ വൈകുന്നതാണ് കാരണം. ചിത്രം ജനുവരിയിലാകും തിയേറ്ററുകളിലെത്തുക.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം സിദ്ദിഖിന്റെ എസ്. പിക്ചേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.

change big brother movie release date

The post താരരാജാക്കന്മാർ ഇനി നേർക്കുനേരില്ല;ക്രിസ്മസിന് മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറില്ല?! appeared first on metromatinee.com Lifestyle Entertainment & Sports .