താരസംഘടനയായ അമ്മയോട് തനിക്ക് ബഹുമാനമുണ്ടെന്ന് നടി പാർവതി

ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഒരിടം സിനിമയിൽ നേടിയ അഭിനേത്രിയാണ് പാർവതി. വ്യത്യസ്തമായ കുറെ ചിത്രങ്ങൾ ചെയ്തു കയ്യടി നേടിയ താരം. ഈ അടുത്ത കാലത്ത് ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച നടിയാണ് പാർവതി. താരസംഘടനയായ അമ്മയിൽ നിന്നും വേർപെട്ട് ഡബ്ല്യൂ സി സി എന്ന പെൺതാരക്കൂട്ടായ്മയുടെ സൃഷ്ടിക്ക് കാരണമാകുകയും ചെയ്തു. അമ്മയുടെ നിലപാടുകളോട് അതൃപ്തി കാട്ടിയ താരം ഇപ്പോൾ ‘അമ്മ എന്ന താരസംഘടനയെപ്പറ്റി ഒരു നല്ല കാര്യം പറഞ്ഞിരിക്കുകയാണ്.


താരസംഘടനയായ അമ്മയോട് തനിക്ക് ബഹുമാനമുണ്ടെന്നാണ് നടി പാര്‍വതി പറഞ്ഞത്. അമ്മ എന്ന സങ്കടന പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്, അതിനോടുള്ള ബഹുമാനവും ഉണ്ട് . എന്നാല്‍ നീതിക്ക് വേണ്ടി പോരാടുമെന്ന് നടി പാര്‍വതി പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ താന്‍ചെയ്ത കഥാപാത്രങ്ങള്‍ തനിക്ക് ധൈര്യം തന്നുവെന്ന് അവര്‍ പറഞ്ഞു. നീതിക്ക് വേണ്ടി പൊരുതാന്‍ ഒരു മടിയുമില്ലെന്നും തനിക്ക് അതിനുള്ള ധൈര്യം തന്നത് താന്‍ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളാണെന്ന് പാര്‍വതി പറഞ്ഞു. സൂര്യഫെസ്റ്റിനോടനുബന്ധിച്ച്‌ നടന്ന പ്രസംഗ പരമ്പരയിൽ സംസാരിക്കുകയായിരുന്നു പാര്‍വതി.

കാഞ്ചനമാലയും സേറയും സമീരയും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. പ്രയാസം നിറഞ്ഞ ഘട്ടങ്ങളിലും തളരാത്തതിന് കാരണം ഈ കഥാപാത്രങ്ങള്‍ തന്ന ഊര്‍ജമാണെന്നും പാര്‍വതി പറഞ്ഞു. കഥാപാത്രങ്ങളെ പൂര്‍ണ്ണമായി ഉള്‍കൊണ്ടാണ് അഭിനയിക്കുന്നത്. അതിനാല്‍ എപ്പോഴും ആ കഥാപാത്രങ്ങള്‍ കൂടെയുണ്ടാകും- പാര്‍വതി പറഞ്ഞു. നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു പാര്‍വതിയുടെ പ്രസംഗം.താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്ന് പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി പാര്‍വതി പറഞ്ഞു.

actress parvathi about AMMA

The post താരസംഘടനയായ അമ്മയോട് തനിക്ക് ബഹുമാനമുണ്ടെന്ന് നടി പാർവതി appeared first on metromatinee.com Lifestyle Entertainment & Sports .