പ്രിയ മോഹന്‍റെ മകനായ വര്‍ധാന്‍റെ പിറന്നാളാഘോഷമായിരുന്നു അടുത്തിടെ കഴിഞ്ഞത്. ഒന്നാം പിറന്നാള്‍ ആഘോഷത്തിനിടയില്‍ വേദുവിനെ എടുത്ത് നില്‍ക്കുന്നതും അമ്മയ്‌ക്കൊപ്പം അച്ഛനുമൊപ്പവുമൊക്കെയായുള്ള ചിത്രവും പ്രാര്‍ത്ഥന പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ പൂര്‍ണ്ണിമയുടെ അടുത്ത സുഹൃത്തായ ഗീതുമോഹന്‍ദാസിന്‍റേയും രാജീവ് രവിയുടേയും മകളായ ആരാധനയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് പൂര്‍ണ്ണിമയും പ്രാര്‍ത്ഥനയും. ആരാധനയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. ആരാധന ജനിച്ചതും എടുത്ത് നടക്കുന്നതുമൊക്കെ തനിക്ക് ഓര്‍മ്മയുണ്ടെന്നും 7 വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നുമായിരുന്നു പ്രാര്‍ത്ഥന കുറിച്ചത്.

നച്ചുവിനേക്കാളും ഏറെയിഷ്ടം തന്നോടാണെന്ന സീക്രട്ടിനെക്കുറിച്ച്‌ തനിക്കറിയാമെന്നും താരപുത്രി കുറിച്ചിട്ടുണ്ട്. ഒപ്പം ആരാധന കുഞ്ഞായിരിക്കുമ്ബോഴുള്ള മനോഹരമായ ചിത്രവും പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തിട്ടുണ്ട്.

Birthday Celebration

The post താര കുടുംബത്തിൽ മറ്റൊരു പിറന്നാളാഘോഷം കൂടി; ഏറ്റെടുത്ത് ആരാധകർ! appeared first on metromatinee.com Lifestyle Entertainment & Sports .