മലയാള സിനിമയിലെ താര സംഘടനയായ അമ്മയുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുവെന്ന് നടി പാര്‍വതി തിരുവോത്ത്. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അമ്മയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണ്. എന്നാല്‍ അമ്മ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ച ആവശ്യങ്ങള്‍ ഇന്നും പരിഹാരം കാണാതെ കിടക്കുകയാണ്. പരസ്‌പരം ബഹുമാനത്തോടെ നീങ്ങിയാലെ പ്രശ്‌നങ്ങള്‍ക്ക് അവസാനം ഉണ്ടാകൂ.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതീക്ഷയോടൊണ് കാണുന്നത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്നതിലൂടെ പ്രതികള്‍ സ്വയം തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരാം വ്യക്തമാക്കി.

parvathi about amma association

The post താര സംഘടന അമ്മയുമായുള്ള പ്രശ്നങ്ങൾ അവസാനിച്ചോ ?പാർവതി തുറന്നു പറയുന്നു !!! appeared first on metromatinee.com Lifestyle Entertainment & Sports .