മലയാളിയെങ്കിലും ബോളിവുഡിലാണ് വിദ്യ ബാലൻ തിളങ്ങിയത്. ലേഡി സൂപ്പർ സ്റ്റാർ എന്ന് തന്നെ പറയാം. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കം കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളുടേതായിരുന്നുവെന്നാണ് വിദ്യ വെളിപ്പെടുത്തുന്നത്. പ്രത്യേകിച്ചും തെന്നിന്ത്യയില്‍ നിന്ന് തനിക്ക് അത്ര സുഖമായ അനുഭവങ്ങളല്ല നേരിടേണ്ടി വന്നതെന്നും മുംബൈ മിററുമായുള്ള അഭിമുഖത്തില്‍ നടി വ്യക്തമാക്കി.

‘സിനിമാ പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന എനിക്ക്, എങ്ങനെയാണ് ഞാന്‍ ഒരു നടിയാകാന്‍ പോകുന്നത് എന്നതിനെ കുറിച്ച്‌ യാതൊരു വ്യക്തതയും ഇല്ലായിരുന്നു, എന്നിട്ടും ഞാന്‍ ആഗ്രഹിച്ചു. ഇത് എന്റെ കുടുംബത്തെ വിഷമിപ്പിച്ചു,

‘ദക്ഷിണേന്ത്യയില്‍ നിന്നും തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളുടെ അവഗണനയായിരുന്നു. ആ ദിവസങ്ങളില്‍ കരഞ്ഞു കൊണ്ടായിരുന്നു ഞാന്‍ ഉറങ്ങാന്‍ കിടന്നിരുന്നത്. എന്നാല്‍ അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് വീണ്ടും പുഞ്ചിരിച്ചു. നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചു. അങ്ങനെ പരിണീതയില്‍ അഭിനയിച്ചു,” വിദ്യ പറയുന്നു.

vidya balan about south indian film industry

The post ദക്ഷിണേന്ത്യയിൽ നിന്നും തുടർച്ചയായി മൂന്നു വർഷത്തെ അവഗണന ആയിരുന്നു – വിദ്യ ബാലൻ appeared first on metromatinee.com Lifestyle Entertainment & Sports .