ന്യൂദില്ലി: ഹാത്രസ് കൂട്ടബലാത്സംഗത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായിപ്പോലും കാണുന്നില്ല. ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ആരു ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും പൊലീസും പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഏറ്റവും മോശമായ കാര്യമെന്താണെന്ന് വെച്ചാല്‍, ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി കണക്കാക്കുന്നില്ല. ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും പറയുന്നത്. കാരണം പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല’, രാഹുല്‍ ട്വീറ്റ് […]

The post ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും മനുഷ്യരായി കാണാത്ത ഇന്ത്യ; രാഹുല്‍ ഗാന്ധി appeared first on Reporter Live.