കോവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ സിനിമാ രംഗത്ത് നിന്ന് നിരവധി താരങ്ങൾ സഹായ ഹസ്തവുമായി എത്തുന്നുണ്ട്.ബോളിവുഡിൽ നിന്നും അക്ഷയ് കുമാറും സൽമാൻ ഖാനുമൊക്കെ മുന്നോട്ട് വന്ന സാഹചര്യത്തിൽ ധാരാവിയിലെ 700 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ബൊളിവുഡ് താരം അജയ് ദേവ്ഗണ്‍. ഇതിനുമുന്‍പും മുംബൈയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ താരം എത്തിച്ചു കൊടുത്തിട്ടുണ്ട്.ധാരാവിയിലെ യുവകലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയ റാപ്പ് മ്യൂസിക്ക് വീഡിയോയിലും അജയ് ഭാഗമായിരുന്നു.

ധാരാവിയിലെ 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത വിവരം അദ്ദേഹം ട്വീറ്റിലൂടെയാണ് അറിയിച്ചത്. ധാരാവിയിപ്പോള്‍ കൊവിഡ് 19 കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്. നിരവധി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഒരുപാട് ആളുകള്‍ പലയിടത്തും അവശ്യവസ്തുക്കളും റേഷനും ശുചിത്വ കിറ്റുകളും എത്തിച്ചു കൊടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇനിയും കൂടുതല്‍ പേര്‍ സന്നദ്ധരായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, 700 കുടുംബങ്ങളെ തങ്ങള്‍ സഹായിക്കുന്നുണ്ടെന്നും അജയ് തന്റെ ട്വീറ്റില്‍ കുറിച്ചു.

about ajay devgan

The post ധാരാവിയിലെ 700 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ബൊളിവുഡ് താരം അജയ് ദേവ്ഗണ്‍! appeared first on metromatinee.com Lifestyle Entertainment & Sports .