ടോവിനോയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ലെ ട്രെയിലർ എത്തി. അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരു റോഡ് മൂവിയാണ് ചിത്രമെന്ന് സൂചന നൽകുന്നതെന്നാണ് ട്രെയിലർ. നർമത്തിനും ചിത്രത്തിൽ പ്രാധാന്യമുണ്ട്. ട്രെയ്‌ലർ പുറത്തുവിട്ട് ഒരു മണിക്കൂറിൽ അര ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത്

ചിത്രത്തിൽ കാതറിനായി ഇന്ത്യ വേഷമിടുമ്പോൾ ജോസ് മോന്‍ എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത് . ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ് ശിവ, ബേസില്‍ ജോസഫ്, സുധീഷ്,നോബി, രാഘവന്‍,ഡേവിസണ്‍ സി ജെ,ഗിരീഷ് പെരിഞ്ചേരി, ജോനാ, ശൂരപാണി,സുരേഷ് കോഴിക്കോട്, േറായ് പാലാ,ജോര്‍ഡി പൂഞ്ഞാര്‍, മാസ്റ്റര്‍ മ്യൂസിക്, മാല പാര്‍വതി,മുത്തുമണി, പോളി വത്സന്‍, മമിത ബൈജു, കുസും തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് സിനു സിദ്ധാർത്ഥ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൂരജ് എസ് കുറുപ്പ് ഗാനങ്ങൾ ഒരുക്കുമ്പോൾ സുഷിൻ ശ്യാം ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഒരു റോഡ് മൂവി ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഇന്ത്യയിലുടനീളം 36 ദിവസങ്ങളോളം സിനിമാ സംഘം യാത്ര ചെയ്തിരുന്നു.

about kilometers and kilometers movie

The post ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കേറി കൂവെടാ… കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ട്രെയിലർ എത്തി appeared first on metromatinee.com Lifestyle Entertainment & Sports .