നടിയെ ആക്രമിച്ച കേസ് കേരളം ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. എന്നാൽ കേസുമായി സിനിമ മേഖലയിൽ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ.സി.സി യ്ക്ക് എതിരെ നടന്‍ സിദ്ധിഖ്. ഡബ്ല്യൂ.സി.സി ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി ഒന്നുംചെയിതില്ല. നാല് മാസങ്ങൾക്ക് ശേഷമാണ് നടിയെ ആക്രമിച്ച നടന്റെ പേര് പറയുന്നതെതെന്നും ഇതിൽ ഏറെ ദുരൂഹതയുണ് ടെന്നും സിദ്ധിഖ്.

പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ധം കുറക്കുന്നതിന് റൂറല്‍ പൊലീസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ചാനൽ ചർച്ചയ്ക്ക് വേണ്ടി മാത്രമാണ് നടിയ്ക്ക് വേണ്ടി സംസാരിക്കുന്നവർ എത്തുകയുളൂ. കോടതി കുറ്റവാളിയാണെന്ന് പറയുമ്പോൾ മാത്രമേ ഒരു വ്യക്തി കുറ്റവാളി ആകുകയുളളൂ
പ്രശസ്തിയ്ക്ക് വേണ്ടിയ മാത്രമാണ് പലരും ചാനൽ ചർച്ചയ്ക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്റെ പേര് നാല് മാസത്തിന് ശേഷമാണ് പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. നടിയ്ക്ക് ഒപ്പം തന്നെയാണ് എല്ലാവരും. സംഘടനയുടെ ഭാരവാഹിയെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഞാൻ നേരില്‍ കണ്ട് സംസാരിച്ചിരുന്നു.
നടിയ്ക്ക് ഒപ്പം തന്നെയാണ് എല്ലാവരും നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ACTRESS ATTACK

The post നടിയ്ക്ക് ഒപ്പം നിൽക്കുന്നവർ ചാനൽ ചർച്ചയ്ക്ക് മാത്രം വരുന്നു, കേസിൽ ദുരൂഹതകൾ ഏറെ; ഡബ്ല്യൂ.സി.സിക്കെതിരെ സിദ്ധിഖ് appeared first on metromatinee.com Lifestyle Entertainment & Sports .