സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾ പ്രചരിക്കുന്നത് പതിവാണ്.എന്നാൽ ഇപ്പോളിത് കുറച്ച് കടന്നുപോകുകയാണ്.പല നടന്മാരും മറ്റു പ്രമുഖരും മരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വരുന്നുണ്ട്.എന്നാൽ അവയിൽ ചെറിയ ഒരു ശതമാനം മാത്രമാണ് സത്യമായിട്ടുള്ളത്.മറ്റുപലതും വ്യാജവാർത്തകളാണ്.ഇപ്പോളിതാ നടൻ മധു ആന്തരിച്ചന്ന് ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നട മധു.ഇത്തരമൊരു വാർത്ത പ്രചരിച്ചതിൽ തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു.

മധുവിന്റെ പ്രതികരണം എങ്ങനെ..

വാർത്ത വായിച്ചവരിൽ പലരും തന്നെ നേരിട്ട് വിളിച്ച് അന്വേഷിച്ചു. ‘ആരാണ് ചെയ്തതെന്നറിയില്ല. ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഓഫാക്കി വച്ചു. ഇന്ന് രാവിലെയാണ് വീണ്ടും ഓണാക്കിയത്. ഇപ്പോഴും ഈ വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം വരുന്നുണ്ട്. ഇതിനൊക്കെ പ്രതികരിക്കേണ്ട കാര്യം തന്നെയില്ല. ഞാൻ വീട്ടിൽ തന്നെയുണ്ടായിരുന്നതുകൊണ്ട് വീട്ടുകാർക്ക് ടെൻഷനായില്ല. പക്ഷേ, ദൂരെയുള്ള ആളുകളുടെ ഉറക്കം പോയി. ഇത്തരം സംഭവങ്ങളെ ഒരു മാറ്ററാക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ലെന്നും മധു പറഞ്ഞു.

fake death news about actor madhu

The post നടൻ മധു അന്തരിച്ചു;വ്യാജവാർത്തയ്‌ക്കെതിരെ താരം പ്രതികരിച്ചത് ഇങ്ങനെ ! appeared first on metromatinee.com Lifestyle Entertainment & Sports .