വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ എത്തി ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും സ്വാധീനം ചെലുത്തിയ നടിയാണ് നയൻ‌താര. 2003 ൽ മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായ ചിത്രത്തിൽ കൂടി നായികയായി എത്തി. തുടർന്ന് രണ്ട് വർഷങ്ങൾ മലയാള സിനിമയിൽ തിളങ്ങിയ താരം ശരത് കുമാർ നായകനായ അയ്യ എന്ന ചിത്രത്തിൽ കൂടിയാണ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഇതിനൊപ്പം തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ നയൻതാര ചെയ്തു. തമിഴകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന നടി കൂടിയാണ് നയൻതാര.

എന്നാൽ താൻ ജീവിതത്തിൽ കണ്ട അത്ഭുത നടൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ് താരം. അത് മറ്റാരുമല്ല സൂപ്പർസ്റ്റാർ രജനി ആണ് എന്നും നയൻതാര പറയുകയാണ്.

നയൻതാരയുടെ വാക്കുകൾ

‘ഇത് പോലെ നന്മയും എളിമയും ഉള്ള മറ്റൊരു നടനെ താൻ കണ്ടട്ടില്ല എന്നും ഷൂട്ടിങ് ലൊക്കേഷനിൽ നിരവധി സ്ത്രീകൾ അദ്ദേഹത്തെ കാണാനും നേരിട്ട് സംസാരിക്കാനും ആയി എത്തും, അപ്പോൾ അദ്ദേഹത്തിന് വേണമെങ്കിൽ ഇരുന്ന് തന്നെ സംസാരിക്കാം, എന്നാൽ സ്ത്രീകളെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ, – എന്നും നയൻതാര പറയുകയാണ്.

അതേസമയം രജനികാന്ത് നായകനായി എത്തിയ ചന്ദ്രമുഖി എന്ന ചിത്രത്തിൽ എത്തിയതോടെ രജനി ആർഥകരുടെയും ഇഷ്ട താരമായി നയൻതാര മാറുകയായിരുന്നു. തുടർന്ന് ശിവാജിയിലും രജനിയുടെ നായിക ആയി, രജനീകാന്തിനെ അണ്ണൻ എന്നു വിളിക്കുന്ന ആരാധകർ നയൻതാരയെ സ്നേഹത്തോടെ അണ്ണി എന്നാണ് വിളിക്കുന്നത് പോലും. അത്തരത്തിൽ സ്വാധീനം ചെലുത്താൻ നയൻതാരയ്ക്ക് തന്റെ അഭിനയത്തിലൂടെ കഴിഞ്ഞു എന്നതാണ്.

The post നന്മയും എളിമയുമുള്ള നടൻ; സ്ത്രീകളെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ സംസാരിക്കും appeared first on metromatinee.com Lifestyle Entertainment & Sports .