ചിത്രത്തിന്റെ പേരുകൊണ്ട് തന്നെ മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.ചഛിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.വളരെ ഏറെ പ്രക്ഷക പിന്തുണ തന്നെ ചിത്രത്തിനുണ്ട്.യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.വളരെ ഏറെ ആകാംക്ഷക്ക്‌ വഴി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

കൂടാതെ വൻ താരനിരയും അണിനിരക്കുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.കൂടാതെ സംഗീത ലോകത്തിൽ പകരം വെക്കാനില്ല അതുല്യ കലാകാരൻ മാരാണ് ഇതിലെ ഗാനം ആലപിക്കുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. പതിയെ ഇതൾ വിടരും എന്ന റൊന്റിക് ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. കോമഡി, റൊമാന്റിക് വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. കോമഡി, റൊമാൻസ്, ത്രില്ലർ എന്നിവ കോർത്തിണക്കി കൊണ്ടാണ് ട്രെയിലർ പുറത്തു വന്നിരിക്കുന്നത്.

‘ഒരു തവള പറഞ്ഞ കഥ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചന്‍. ഒരു തീവണ്ടി യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും (കൈരാവി തക്കര്‍). വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഡിസംബർ ആറാണ് റിലീസ് തിയതി. ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികയ്ക്ക് തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

about munthiri monjan movie

The post ‘നമ്മുക്ക് നമ്മൾ മാത്രമേ ഉള്ളു’;മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ! appeared first on metromatinee.com Lifestyle Entertainment & Sports .