നയന്‍താരയ്ക്കും സംവിധായകന്‍ വിഘ്‌നേശ് ശിവനും കൊറോണയുണ്ടെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോളിതാ ഇത്തരം കുപ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷും. ഇങ്ങനെയാണ് ഞങ്ങള്‍ ചുറ്റുമുള്ള വാര്‍ത്തകളെ കാണുന്നതെന്ന കുറിപ്പോട് കൂടി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ്. ഞങ്ങള്‍ സന്തുഷ്ടരാണെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം വിഘ്നേഷ് കുറിച്ചു. ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച്‌ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതിനോടകം നിരവധി ആളുകള്‍ ആ വീഡിയോ കാണുകയും രണ്ടായിരത്തില്‍ പരം കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുകയും ചെയ്തു.

ചെന്നൈയിലെ രണ്ട് ഹോട്ട്‌സ്‌പോട്ടുകളായ കോടമ്ബാക്കം, വത്സരവാക്കം എന്നീ സ്ഥലങ്ങളിലാണ് തമിഴ് സിനിമാതാരങ്ങള്‍ ഏറെയും താമസിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജവാര്‍ത്തകള്‍ വളരെ പെട്ടെന്ന് പ്രചരിക്കുകയുംചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

ABOUT NAYANTHARA VIGNESH

The post നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും കോറോണയെന്ന് വ്യാജ പ്രചരണം;പ്രതികരണവുമായി താരങ്ങൾ! appeared first on metromatinee.com Lifestyle Entertainment & Sports .