ബിഗ് ബോസ്സിലെ ഒറ്റയാൾ പോരാളി വീണ്ടും സംഘർഷങ്ങൾ തീർക്കുകയാണ്. ഒരു വലിയ സംഘം ഒരു വശത്തും ഒരാൾ മാത്രമായി മറുവശത്തും മത്സരിക്കുന്ന കാഴ്ചയാണ് ബിഗ് ഹൗസിൽ ഇപ്പോൾ കാണുന്നത്. ബിഗ് ബോസ്സിലെ ഏറ്റവും സജീവവും പ്രതികരിക്കുന്നയാളുമായ രജിത്ത് കുമാർ തീർത്തും ഒറ്റപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ ബിഗ് ഹൗസിൽ പ്രേക്ഷകർ കാണുന്നത്. തുടക്കത്തിൽ ഇവരുമായി സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് തന്റെ അഭിപ്രായ പ്രകടനങ്ങൾ മൂലവും ഉപദേശങ്ങൾ മൂലവും മറ്റ് മത്സരാർത്ഥികളെല്ലാം രജിത്ത് കുമാറിനെതിരെ തിരിയുന്ന രംഗങ്ങളാണ് പ്രേക്ഷകർ കാണുന്നത്.

സഹൃദത്തിൽ ആകുന്നവർ തന്നെ രജിത്ത് കുമാറുമായി പിന്നീട് വാക്കേറ്റത്തിൽ ഏർപ്പെടുന്നു. വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ ജസ്ലയുമായി തുടക്കത്തിൽ രജിത്ത് കുമാർ കടുത്ത വാക്കുതർക്കത്തിൽ ആയിരുന്നെങ്കിലും പിന്നീട് ഇരുവരും സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു.എന്നാൽ ബിഗ് ബോസ്സിലെ ആദ്യ വൈൽഡ് കാർഡ് എൻട്രി ആയെത്തിയ ദയ അശ്വതിയുടെ പേരിൽ ഇരുവരും വഴക്കിടുകയും രണ്ടായി പിരിയുകയും ചെയ്തു. രജിത്ത് കുമാറുമാറി വാക്കിടാത്ത ഏക മത്സരാർത്ഥി ദയ അശ്വതിയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അശ്വതിയും രജിത്ത് കുമാറുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുന്നതാണ് പ്രേക്ഷകർ കണ്ടത്. അങ്ങനെ തന്നോട് സൗഹൃദത്തിലായിരുന്ന ഏക വ്യക്തിയെയും രജിത്ത് കുമാർ പിണക്കുകയാണ് ചെയ്തത്. മാത്രമല്ല വളരെ കടുത്ത ഭാഷയിൽ ദയക്ക് മേൽ ഒരു ആരോപണം ഉന്നയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രജിത്ത് കുമാറും ദയയും ലിവിങ് റൂമിലിരുന്ന് സംസാരിക്കുകയായിരുന്നു. രജിത്ത് കുമാർ തനറെ ജീവിതാനുഭവങ്ങൾ പറയുകയായിരുന്നു. താൻ സ്‌കൂൾ അധ്യാപകനായിരുന്നപ്പോൾ തന്നോടൊപ്പം ജോലി ചെയ്തിരുന്ന ഒരു അദ്ധ്യാപിക തന്നോട് നല്ല സൗഹൃദം പങ്കിട്ടിരുന്നു എന്നും അധ്യാപിക കുടുംബ ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ നേരിട്ടിരുന്നു എന്നും അതുകൊണ്ടുതന്നെ ഭർത്താവുമായി വേർപിരിയാൻ തീരുമാനിച്ചിരുന്നു എന്നും രജിത്ത് കുമാർ ദയയോട് പറഞ്ഞു.

തുടർന്ന് ഒരു സുഹൃത്ത് ആ അധ്യാപികയെപ്പറ്റി തന്നോട് സംസാരിക്കുകയും പറ്റുമെങ്കിൽ ഏതെങ്കിലും രീതിയിൽ സഹായിക്കണമെന്ന് പറയുകയും ചെയ്തു. തുടർന്ന് അദ്ധ്യാപികയും താനും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. അധ്യാപികയുടെ ഭർത്താവിനോട് സംസാരിച്ചപ്പോൾ അദ്ദേഹം അനുവദിക്കുകയും വിവാഹമോചനം നല്കാൻ തയ്യാറാകുകയും ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം ആ തീരുമാനത്തിൽ നിന്നും പിന്മാറുകയും തന്നെയും അധ്യാപികയെയും ചേർത്ത് മോശമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇക്കാരണത്താൽ തനിക്ക് നിരവധി പ്രശ്നങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നു. ഇതിന്റെ തുടർച്ചയായി തനിക്ക് മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റം നൽകി എന്നും രജിത്ത് ദയയോട് പറഞ്ഞു. പിന്നീട് ഉന്നതതല അന്വേഷണം വന്നപ്പോൾ താൻ നിരപരാധിയാണെന്ന് തെളിയുകയും ചെയ്തെന്നും രജിത്ത് കുമാർ കൂട്ടിച്ചേർത്തു. മാത്രമല്ല ആ അദ്ധ്യാപിക കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുന്നുണ്ടെന്നും രജിത്ത് കുമാർ പറഞ്ഞു. എന്നാൽ ഇടക്കിക്കിടക്ക് രജിത്ത് കുമാർ പറയുന്നതിനിടക്ക് കയറി സംസാരിക്കാൻ ദയ ശ്രമിക്കുന്നുണ്ടായിരുന്നു.

രജിത്ത് പറഞ്ഞവസാനിച്ചപ്പോൾ അദ്ധ്യാപിക ശെരിയല്ല എന്നും ഭർത്താവുള്ളപ്പോൾ മറ്റൊരാളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്യുന്ന ഭാര്യ നല്ലവളല്ല എന്ന് ദയ ആരോപിച്ചു. എന്നാൽ ഇതൊക്കെ ദയയുടെ ഉള്ളിലെ അസൂയ കൊണ്ട് പറയുന്നതാണെന്നാണ് രജിത്ത് ക്മാർ പ്രതികരിച്ചത്.

തുടർന്ന് രജിത്ത് കുമാറാണ് അധ്യാപികയുടെ കുടുംബം തകർത്തെന്നും നല്ലപോലെ ജീവിക്കുകയായിരുന്ന കുടുംബത്തിൽ വിള്ളൽ വീഴാൻ കാരണം രജിത്ത് കുമാറാണെന്നും ദയ ആരോപിച്ചു. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി. എന്നാൽ പിന്നീട് രജിത്ത് കുമാർ ചുവടുമാറ്റുന്ന കാഴ്ചയാണ് കാണുന്നത്. താനി പറഞ്ഞതൊക്കെ വെറും കെട്ടുകഥകൾ ആയിരുന്നെന്നും ദയയുടെ മനസ്സറിയാൻ വേണ്ടിയാണു ഇതൊക്കെ പറഞ്ഞതെന്നും രജിത്ത് കുമാർ പറഞ്ഞു. ദയയുടെ ഉള്ളിലെ വിഷമാണ് പുറത്തു വന്നതെന്നും ദയയുടെ ഭർത്താവ് വളരെ നല്ല മനുഷ്യനാണെന്നും മാത്രമല്ല ദയയുടെ മക്കൾ ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നുകൂടി രജിത്ത് കുമാർ കൂട്ടിച്ചേർത്തു. ഇതിൽ വളരെ പ്രകോപിതയായ ദയ താനൊരിക്കലൂം തന്റെ ഭർത്താവിനെ കുറ്റം പറഞ്ഞിട്ടില്ലായെന്നും മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചില്ല എന്നും ദയ ആക്രോശത്തോടെ പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമായിരുന്നു നടന്നത്. മറ്റ് മത്സരാർത്ഥികൾ ഓരോരുത്തരായി അകത്തേക്ക് വരുകയും ചെയ്തു. എന്നാൽ ആരും തന്നെ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചില്ല. അവസാനം രജിത്ത് കുമാർ പുറത്തേക്ക് പോയപ്പോൾ ആര്യയും മഞ്ജുവും ഒക്കെ ചേർന്ന് ദയയെ ഉപദേശിച്ചു.

big boss 2

The post “നിങ്ങളുടെ ഭർത്താവ് നല്ലവനായിരുന്നു.. നിങ്ങളുടെ മക്കൾ ഒരിക്കലും തിരിച്ചുവരില്ല”; ദയ അശ്വതിയോട് ഡോ.രജിത്ത് കുമാർ.. appeared first on metromatinee.com Lifestyle Entertainment & Sports .