സംഗീത ലോകത്തു വലിയ ചർച്ചകൾക്ക് തുടക്കമിട്ട വിവാദമായിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറിനെതിരെ ഭാര്യ രംഗത്ത് വന്നത്. ഗായിക ആയ അഭയ ഹിരണ്മയിക്കൊപ്പം ഒന്നിച്ചുള്ള വര്ഷങ്ങളുടെ വാർഷികം എന്ന രീതിയിൽ ഗോപി സുന്ദർ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ആണ് ഭാര്യയെ പ്രകോപിപ്പിച്ചത് . എന്നാൽ ഇക്കാര്യത്തിൽ ഗോപി സുന്ദറോ അഭയ ഹിരണ്മയിയോ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ വിവാദങ്ങൾക്ക് അവസാനമിടാൻ അഭയ തയ്യാറായിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കു വച്ച പോസ്റ്റിലാണ് തങ്ങളുടെ ബന്ധം അഭയ വ്യക്തമാക്കിയിരിക്കുന്നത് .

ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്, എന്നെ ‘കീപ്പ്’ എന്നോ ‘കാമുകി’ എന്നോ കുലസ്ത്രീ എന്നോ കുടുംബം കൽക്കി എന്നോ വിളിക്കാം’ എന്നാണ് ഫേസ്ബുക് പോസ്റ്റിൽ അഭയ ഹിരണ്മയി പറഞ്ഞിരിക്കുന്നത്. ഖല്ബില് തേനൊഴുകുന്ന കോഴിക്കോട് എന്ന ഗാനത്തിലൂടെ പ്രശസ്തയാണ് അഭയ ഹിരണ്മയി. പല വേദികളിലും ഒന്നിച്ച വന്നപോലെ ഗോസിപ്പുകൾ സജീവമായപോലും അഭയ നിശ്ശബ്ദയായിരുന്നു. ഇപ്പോൾ ഒളിച്ചോടാൻ ഇനിയും തയ്യാറല്ല എന്ന് വ്യക്തമാക്കിയാണ് അഭയ ഗോപി സുന്ദറുമായുള്ള ബന്ധം വ്യക്തമാക്കുന്നത്.

അഭയ ഹിരണ്മയിയുടെ പോസ്റ്റിനു പിന്തുണയുമായി ഗായിക സിത്താരയും രംഗത്തുണ്ട്. അഭയയുടെ പോസ്റ്റ് പങ്കു വച്ച് ആശംസകൾ അറിയിച്ചാണ് സിത്താര പിന്തുണ അറിയിച്ചിരിക്കുന്നത് . എന്നാൽ അഭയയുടെ പോസ്റ്റിനു ലഭിക്കുന്ന കമന്റുകൾ വളരെ മോശമായ രീതിയിൽ ഇവരുടെ ബന്ധത്തെ വിമർശിക്കുന്ന തരത്തിലാണ്.

നിങ്ങൾക്കെന്നെ പൊങ്കാല ഇടാം എന്ന് പറഞ്ഞു പോസ്റ്റ് അവസാനിപ്പിക്കുന്ന അഭയയുടെ പോസ്റ്റിൽ നിങ്ങളെ ഞങ്ങൾ എന്തിനു പൊങ്കാലയിടണം, ഗോപി സുന്ദറിനെ ഓർത്തു ലജ്ജിക്കുന്നു , അയാളുടെ രണ്ടു മക്കളെ ഓർത്തു ദുഖിക്കുന്നു എന്നൊക്കെയാണ് ആളുകൾ കമന്റ് ഇടുന്നത്.

അഭയ ഹിരണ്മയിയുടെ പോസ്റ്റ് ;

2008 മുതല്‍ 2019 വരെ. ഞങ്ങളൊന്നിച്ച്‌ പൊതുയിടങ്ങളില്‍ ഒരുപാട് തവണ പ്രത്യക്ഷപ്പെട്ടെങ്കിലും ഒരിക്കല്‍ പോലും ഞാനെന്റെ പ്രണയത്തെ കുറിച്ച്‌ പുറത്തു പറഞ്ഞിരുന്നില്ല. അതെ ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്. നിയമപരമായി വിവാഹിതനായ ആ വ്യക്തിയ്‌ക്കൊപ്പം ഞാന്‍ എട്ടുവര്‍ഷമായി ജീവിക്കുകയാണ്.

ഞാന്‍ മുമ്ബ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസ്സോളം പ്രായ വ്യത്യാസമുണ്ട്. അതെ അദ്ദേഹത്തിന് മുമ്ബില്‍ ഞാന്‍ തീരെ ചെറുതാണ്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ച്‌ ജീവിക്കുന്നു. മഞ്ഞപത്രങ്ങള്‍ക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.. ഒരു കുടുംബത്തിന്റെ പേര് ചീത്തയാക്കിയവള്‍ എന്നും വിളിക്കാം.

ഒളിച്ചോട്ടങ്ങള്‍ മടുത്തു.. ഇനി പേടിക്കാന്‍ വയ്യ. അതുകൊണ്ട് ആ വിധി എന്റെ പേജിലും ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ പോസ്റ്റഅ ചെയ്യപ്പെടാന്‍ പോകുന്ന പൊങ്കാലയ്ക്ക് സ്വാഗതം.. എന്തായാലും ആറ്റുകാല്‍ പൊങ്കാലയല്ലേ.. എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കാം.. എന്നാണ് കുറിപ്പ്.

abhaya hiranmayi’s facebook post about relationship with gopi sundar

The post നിങ്ങൾക്കെന്നെ കീപ്പ് എന്നോ കാമുകിയെന്നോ കുടുംബം കലക്കി എന്നോ വിളിക്കാം , ഇനി പേടിച്ചോടാൻ വയ്യ – ഗോപി സുന്ദറുമായുള്ള ബന്ധം വ്യക്തമാക്കി അഭയ ഹിരണ്മയി appeared first on metromatinee.com Lifestyle Entertainment & Sports .