2009 ആഗസ്റ്റ് 14ന് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് എത്തുന്നത്. വെള്ളിത്തിരയിലെത്തിയിട്ട് 11 വര്‍ഷമാവുകയാണ്. ഈ വേളയിൽ വിജയാശംസകള്‍ നേര്‍ന്ന് സഹോദരന്‍ അസ്‌കര്‍ അലി.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അപ്പൂക്ക എന്നാണ് ആസിഫിനെ അസ്‌കര്‍ സംബോധന ചെയ്യുന്നത്.

”ഈ ദിവസം ഓര്‍മ്മ വരുന്നത് തിയേറ്ററില്‍ അബ്ബയ്ക്കും ഉമ്മയ്ക്കും അരികിലിരുന്ന് ഋതു കണ്ടതാണ്. എന്റെ കണ്ണുകളിലെ ആകാംക്ഷയും ഉത്സാഹവുമെല്ലാം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. നിങ്ങള്‍ക്കരികില്‍ നിന്ന് നിങ്ങളുടെ വിജയവും വഴിത്തിരിവുകളുമെല്ലാം കടല്‍ത്തിരമാലകള്‍ ആസ്വദിക്കുന്ന കൊച്ചുകുട്ടിയെന്ന പോലെ ഞാന്‍ ആസ്വദിക്കുകയായിരുന്നു. എന്റെ അധ്യാപകനാണ്, മെന്ററാണ്.. ഒരു സൂപ്പര്‍ഹീറോയെക്കാള്‍ വലിയ സാന്നിധ്യമാണ്.”

”സിനിമ സ്വപ്നം കാണാനും സംസാരിക്കാനും സിനിമയ്ക്കു വേണ്ടി ജീവിക്കാനും എന്നെ പഠിപ്പിച്ച വ്യക്തിയാണ്. അപ്പുക്കാ.. കരിയറില്‍ ഇനിയുമിനിയും വിജയങ്ങളുണ്ടാകട്ടെ… ഇക്ക നല്‍കുന്ന സ്‌നേഹം ആസ്വദിക്കാനും കൂടെ ചേര്‍ന്നു നില്‍ക്കാനും തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആസിഫ് അലിയുടെ ആദ്യത്തെ ഏറ്റവും വലിയ ആരാധകന്‍” എന്നാണ് അസകറിന്റെ കുറിപ്പ്.

The post നിങ്ങൾ എന്റെ അധ്യാപകനാണ്, മെന്ററാണ്.. ഒരു സൂപ്പര്‍ഹീറോയെക്കാള്‍ വലിയ സാന്നിധ്യമാണ്.” appeared first on metromatinee.com Lifestyle Entertainment & Sports .