താന്‍ നിര്‍ദേശിച്ചയാളെ താല്‍ക്കാലിക ഡ്രൈവറാക്കി നിയമിക്കാന്‍ നഗരസഭ കൗണ്‍സില്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മാവേലിക്കര നഗരസഭാ അധ്യക്ഷന്‍ കെവി ശ്രീകുമാര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്വന്തം സൈക്കിളിലാണ് നഗരസഭാ ഓഫീസിലെത്തിയത്. താല്‍ക്കാലിക ഡ്രൈവറെ നിയമിക്കാന്‍ അനുമതി തേടിയുള്ള അജണ്ട എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൗണ്‍സിലില്‍ പാസാക്കാനായിരുന്നില്ല. ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ നഗരസഭാ സെക്രട്ടറിക്ക് തിരികെ നല്‍കിയാണ് കെവി ശ്രീകുമാര്‍ മടങ്ങിയത്. രണ്ടരകിലോമീറ്ററാണ് അദ്ദേഹം സൈക്കില്‍ ചവിട്ടി നഗരസഭയിലെത്തിയത്. […]

The post നിര്‍ദേശിച്ചയാളെ ഡ്രൈവറാക്കിയില്ല; സൈക്കിളിലെത്തി നഗരസഭാ അധ്യക്ഷന്‍ appeared first on Reporter Live.