ഈ വർഷത്തിൽ വളരെ മികച്ച തുടക്കമാണ് സംവിധായകൻ ഒമർ ലുലു കാഴ്ചവെച്ചത്.ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വൻ താര നിരതന്നെയുള്ള ഈ ചിത്രത്തിന് തീയ്യറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് എത്തുന്നത്.മുകേഷിന്റെയും ഉർവ്വശിയുടെയും നർമ്മ മുഹൂർത്തങ്ങളും,അരുണിന്റേയും നിക്കിയുടെയും റൊമാൻസും,നൂറിന്റെയും കിടിലൻ ഡാൻസുമൊക്കെ ഇതിനോടകം തന്നെ ചിത്രത്തിന്റെ മാറ്റ് തെളിയിച്ചുകഴിഞ്ഞു.വളരെ രസകരമായി ഇന്നത്തെ യുവ തലമുറയിൽ കണ്ടു വരുന്ന ഒരു പ്രശ്നത്തെ അവതരിപ്പിച്ച ഈ ചിത്രം യുവ പ്രേക്ഷകരുടെ പിന്തുണയോടെ ആണ് ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുന്നത്.

ചിത്രത്തിൽ ഒരുപാട് പ്രത്യകഥകൾ ഉണ്ട് എന്നതും വെത്യസ്ഥമാക്കിയിരുന്നു. അരുൺ, നിക്കി ഗൽറാണി എന്നിവർ നായകനും നായികയും ആയി എത്തിയ ഈ ചിത്രത്തിൽ കയ്യടി നേടുന്നത് മുകേഷും ഉർവശിയും ആണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കിടിലൻ തമാശകളുമായി ഒരു മാസ്സ് റീ എൻട്രി തന്നെയാണ് മുകേഷ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. മുകേഷ്- ഉർവശി ടീമിന്റെ കോമഡി ഈ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയാണ്. ഒരിടവേളക്ക് ശേഷം ആണ് ഇത്രയും കോമഡി ചെയ്യുന്ന ഒരു കഥാപാത്രം ആയി പ്രേക്ഷകർ മുകേഷിനെ സ്‌ക്രീനിൽ കാണുന്നതു. നായകന്റെ അച്ഛൻ ആയാണ് മുകേഷ് ഈ ചിത്രത്തിൽ എത്തുന്നത്.

നിങ്ങൾക്ക് മനസ് തുറന്ന് ചിരിക്കാം,എല്ലാ പ്രശ്‌നങ്ങളും ഇറക്കി വെക്കാം. അതാണ് ധമാക്ക ചെയ്യുന്നത്. അരുണ്‍, നിക്കി ഗല്‍റാണി, ധര്‍മജന്‍ ബോള്‍ഗാട്ടി, ഉര്‍വശി, മുകേഷ്, ഹരീഷ് കണാരന്‍, ഇന്നസെന്റ്, സലിംകുമാര്‍ എന്നിവര്‍ ഒന്നിച്ചുള്ളൊരു ആഘോഷമാണ് ചിത്രം.ഈ ചിത്രം രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഓ വി, കിരൺ ലാൽ എന്നിവർ ചേർന്ന് ആണ്. എം കെ നാസർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറും ക്യാമറ ചലിപ്പിച്ചത് സിനോജ് പി അയ്യപ്പനും ആണ്. ആദ്യം മുതൽ അവസാനം വരെ താമാശയിലൂടെ ആണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. അതിനൊപ്പം ഒരു ചെറിയ സന്ദേശം നൽകാനും ഈ ചിത്രം ശ്രമിക്കുന്നുണ്ട്. ഏതായാലും തന്റെ പുതിയ ചിത്രവും സൂപ്പർ വിജയമാക്കി മുന്നേറുകയാണ് ഒമർ ലുലു എന്ന സംവിധായകൻ.

about dhamakka movie

The post നിറഞ്ഞ കയ്യടിയുമായി, പൊട്ടിചിരിപ്പിച്ച് ധമാക്ക തീയേറ്ററുകളിൽ മുന്നേറുന്നു! appeared first on metromatinee.com Lifestyle Entertainment & Sports .