ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമാ സംഘം കൊച്ചിയില്‍ തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച്‌ ഭാര്യ സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ സന്തോഷം പങ്കുവെച്ചത്. ഡാഡ നാട്ടിലെത്തിയ സന്തോഷത്തിലാണ് അല്ലിയെന്നും തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്നുമാണ് അവര്‍ കുറിച്ചത്.

‘ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതം സംഘവും കേരളത്തിലെത്തി. നിര്‍ദേശം അനുസരിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ അവര്‍ നിരീക്ഷണത്തില്‍ കഴിയും. നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പക്ഷേ ഓരോരുത്തരോടും ഈ തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങള്‍ക്കായി പ്രാര്‍ഥിച്ച, ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്ന സസമയത്ത് ശക്തി പകര്‍ന്ന എല്ലാ ആരാധകരോടും അഭ്യുദയകാംഷികളോടും നന്ദി അറിയിക്കുന്നു. ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, രണ്ട് ആഴ്ച്ചയ്ക്ക് ശേഷം കാണാമെന്ന് പ്രതീക്ഷിക്കുന്നു’എന്നാണ് സുപ്രിയ കുറിച്ചത്.

8.59 ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തിയത്. ഡൽഹിയിൽ നിന്ന് രാവിലെ 7.15 നാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടത്.അമാനിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ജോർദാനിൽ നിന്ന് കൊച്ചിയിലെത്തിയ പൃഥ്വിരാജ് അടക്കമുള്ള യാത്രക്കാർ ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച് ക്വാറന്റെെനിൽ കഴിയണം. ഓൾഡ് ഹാർബർ ഹോട്ടലിലാണ് പൃഥ്വിരാജ് താമസിക്കുക.

prithraj

The post നീണ്ട കാത്തിരിപ്പിന് ശേഷം പൃഥ്വി എത്തി; ഡാഡ തിരിച്ചുവന്ന സന്തോഷത്തിൽ അല്ലി; സുപ്രിയ appeared first on metromatinee.com Lifestyle Entertainment & Sports .