സോഷ്യൽ മീഡിയയിൽ എപ്പോഴും വലിയ ചർച്ചയാകുന്നു താരമാണ് ബഷീർ ബഷി.മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ അറിയാവുന്ന താരമാണ്.ഇപ്പോൾ ബിഗ് സ്ക്രീനിലും താരമാൻ പോവുകയാണ് ബഷീർ.ബിഗ്‌ബോസിലൂടെ ആണ് താരം ഏറെ അറിയപ്പെടാൻ തുടങ്ങിയത് കൂടാതെ താരത്തെ കുറിച്ച ഏറെ കാര്യങ്ങൾ അറിയുന്നതും ഇതിലൂടെ ആണ്.വളരെ ഏറെ സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ ഉണ്ടായിട്ടുള്ള താരമാണ് ബഷി.താരത്തിന്റെ കുടുബത്തോടൊപ്പമുള്ള വിഡിയോകളെല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യല്‍ മീഡിയയിലും താരമായിക്കഴിഞ്ഞു.

അതേസമയം,​ രണ്ട് വിവാഹം കഴിച്ചതിന് ബഷീറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. സുഹാന,​മഷൂറ എന്നിവരാണ് താരത്തിന്റെ ഭാര്യമാര്‍. ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികളുമുണ്ട്. ഇപ്പോഴിതാ തനിക്ക് മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ ആദ്യ ഭാര്യ സുഹാനയോട് അക്കാര്യം പറഞ്ഞതിനെക്കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ് ബഷീര്‍ ബഷി.

‘എനിക്ക് മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ ഞാനത് സുഹാനയുടെ അടുത്ത് തുറന്ന് പറയുകയായിരുന്നു. സ്വാഭാവികമായും ആദ്യമത് കേട്ടപ്പോള്‍ ഏതൊരു ഭാര്യയേയും പോലെ അവള്‍ക്കും വിഷമം ഉണ്ടായിരുന്നു. അപ്പോള്‍ ഞാനവളോട് ചോദിച്ചു,​ നീ കരച്ചിലും ബഹളമൊക്കെ ഉണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോകാതിരിക്കുമെന്ന് തോന്നുന്നുണ്ടോ?​ ഞാന്‍ എല്ലാ കാര്യങ്ങളും നിന്നോട് തുറന്ന് പറയുന്നില്ലേ?​പതിയെ അവള്‍ക്ക് മനസിലായി ഞാന്‍ പറയുന്നതാണ് ശരിയെന്ന്. സുഹാനയോടുള്ള സ്നേഹത്തില്‍ ഒരു കുറവുപോലും ഞാന്‍ കാണിച്ചിട്ടില്ല. അങ്ങനെ അവള്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നും’- ബഷീര്‍ ബഷി പറഞ്ഞു.

വിവാഹത്തിന് മഷൂറയുടെ വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പുണ്ടായിരുന്നെന്നും,​ പിന്നീട് സുഹാന സമ്മതിച്ചാല്‍ വിവാഹം നടത്തിത്തരാമെന്ന് അവര്‍ പറയുകയായിരുന്നെന്നും താരം പറയുന്നു. മഷൂറയുടെ പിതാവ് നേരിട്ട് വന്ന് സുഹാനയോട് സംസാരിച്ച ശേഷമാണ് വിവാഹം നടത്തിത്തന്നതെന്നും ബഷീര്‍ ബഷി ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

about basheer bashi second marriage

The post നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും കാര്യമില്ല;രണ്ടാം വിവാഹത്തിനായി ആദ്യ ഭാര്യയോട് ബഷീർ ബഷി പറഞ്ഞതിങ്ങനെ ആയിരുന്നു! appeared first on metromatinee.com Lifestyle Entertainment & Sports .