നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഹീമാണ് പിടിയിലായത്. മുഖ്യപ്രതി റഫീഖിന്റെ സുഹൃത്താണ് ഇയാള്‍. പാലക്കാട് പെണ്‍കുട്ടികളെ പൂട്ടിയിട്ട കേസില്‍ ഇയാള്‍ക്കു ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ ഇയാള്‍ സഹായം നല്‍കിയതായും വിവരമുണ്ട്.

ഷംനാ കാസിമിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കേസുകളില്‍ ടിനി ടോമിനെ ചോദ്യം ചെയ്തു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായിരുന്നു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തന്നെയും വിളിച്ചെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി നേരത്തേ പറഞ്ഞിരുന്നു. കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ മൊഴിനല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് തട്ടിപ്പു നടത്തിയ ആള്‍ക്ക് തന്റെ നമ്പര്‍ കൊടുത്തതെന്ന് ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം തുടരുകയാണ്. ഷംനയെ ഭീഷണിപ്പെടുത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നതായി ഐജി വിജയ് സാക്കറെ പറഞ്ഞു. എന്നാല്‍, നടി പൊലീസില്‍ പരാതിപ്പെട്ടതോടെ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി പാളുകയായിരുന്നെന്നും പറഞ്ഞു. പ്രതികള്‍ക്കെതിരേ സ്വര്‍ണക്കടത്ത് ആരോപണങ്ങളും ഉയര്‍ന്നതോടെ കസ്റ്റംസും പൊലീസില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കടത്തിന് തെളിവ് ലഭിച്ചിട്ടില്ല.

The post ന​ടി​യെ ഭീഷണിപ്പെടുത്തിയ സം​ഭ​വം; കേ​​​സി​​​ല്‍ ഒ​​​രാ​​​ള്‍ കൂ​​​ടി അ​​​റ​​​സ്റ്റി​​​ലാ​​​യി appeared first on metromatinee.com Lifestyle Entertainment & Sports .