മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് ഷോ രണ്ടാം ഭാഗം തുടരുകയാണ്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയില്‍ പാഷാണം ഷാജി രജിത്തിനെ അധിക്ഷേപിച്ച്‌ സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇതിന്റയെ തുടക്കം ജസ്ലയും രജിത്തു തമ്മിലുള്ള ഒരു തര്‍ക്കമാണ്. ഇതാണ് പിന്നീട് ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കും പദ്ധതികള്‍ക്കും ബിഗ് ബോസ് ഹൗസില്‍ രൂപം നല്‍കിയത്. ഭക്ഷണം കഴിക്കാന്‍ സ്വന്തമായി പ്ലേറ്റില്‍ ചപ്പാത്തിയെടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു തര്‍ക്കത്തിന്‍റെ തുടക്കം.

ചപ്പാത്തി എടുക്കുന്നത് നോക്കിനിന്ന രജിത് കറിയെടുക്കാന്‍ ഒരുങ്ങിയ ജസ്ലയോട് ഞങ്ങള്‍ എടുത്തു തരുമെന്നും ഞങ്ങളാണ് കുക്കിങ് എന്നും പറയുന്നു. അപ്പോള്‍ ചപ്പാത്തിയെടുക്കാന്‍ പാടില്ലേയെന്ന് ജസ്ല ചോദിക്കുന്നു. ഞങ്ങളല്ലേ സപ്ലൈ ചെയ്ത് കൊടുക്കേണ്ടതെന്ന് ക്യാപ്റ്റനായ പാഷാണം ഷാജിയോട് രജിത് ചോദിക്കുന്നു. ഇതിനിടയില്‍ ചപ്പാത്തി ദേഷ്യത്തോടെ പാത്രത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞുകൊണ്ട്…’ന്നാങ്ട് തിന്ന്… രണ്ട് ചപ്പാത്തിയെടുത്തതിനാണ് ഇങ്ങനെ പറയുന്നത്’ ജസ്ല പറഞ്ഞു. ചപ്പാത്തി വലിച്ചെറിഞ്ഞ ജസ്ലയോട് നീയെന്തിനാ ഭക്ഷണം വലിച്ചെറിഞ്ഞതെന്ന് ഫുക്രു ചോദിക്കുന്നുണ്ട്. ഭക്ഷണം എടുത്തെറിയുമ്ബോ പറയുന്നതിന്‍റെ വിഷമം നമുക്കും ഉണ്ടാകുമെന്ന് ജസ്ലയോട് ഫുക്രു പറയുന്നു. തുടര്‍ന്ന് ആകെ പ്രകോപിതയായ ജസ്ല പുറത്തേക്ക് പോവുകയും ചെയ്തു.

ആര്യയും മറ്റുള്ളവരും വിളിച്ചിട്ടും ജസ്ല നിന്നില്ല. തുടര്‍ന്ന് ടോയ്‍ലെറ്റില്‍ പോയിരുന്ന ജസ്ലയോട്, എലീന അങ്ങോട്ട് ചെന്ന് സംസാരിച്ചു. പിന്നാലെയെത്തിയ പാഷാണം ഷാജിയും മഞ്ജുവും ജസ്ലയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഭക്ഷണം വലിച്ചെറിഞ്ഞ രീതി ശരിയായില്ലെന്നു തന്നെയായിരുന്നു എലീനയുടെയും പാഷാണം ഷാജിയുടെയും അഭിപ്രായം. ഇതിനിടയിലായിരുന്നു രജിത്തിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഷാജി സംസാരിച്ചത്. ഒരു ഫാമിലിയായി ജീവിക്കുന്നവര്‍ക്കേ കൂടപ്പിറപ്പിന് ഒരു സങ്കടമുണ്ടായാല്‍ അറിയുള്ളൂ… ഒരു പന്നിക്കൂട്ടില്‍ ജീവിക്കുന്നതു പോലെയാണ് അയാള്‍ ജീവിക്കുന്നത് എന്നായിരുന്നു ഷാജി ആദ്യം പറഞ്ഞത്. പിന്നാലെ ജസ്ല ഭക്ഷണമൊക്കെ കഴിച്ച ശേഷം സിറ്റൗട്ടില്‍ സംസാരിക്കുമ്ബോള്‍ വളരെ മോശമായ രീതിയില്‍ വീണ്ടും ഷാജി സംസാരിച്ചു. എനിക്കയാളെന്താന്നറിയാമോ… പട്ടിത്തീട്ടമില്ലേ… നമ്മള്‍ ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ആ വശത്തേക്ക് പോകരുത്, കാല്‍ കഴുകി മറ്റൊരു വശത്തൂടെ മാറിപ്പോവുക’ എന്നായിരുന്നു ഷാജി പറഞ്ഞത്. ഇന്നത്തെ ബിബി കഫേയില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചൂണ്ടിക്കാട്ടിയതും ഇക്കാര്യങ്ങളായിരുന്നു. ഇതിനെതിരെ ലാലേട്ടന്‍ പ്രതികരിക്കണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

 അതെ സമയം അപ്രതീക്ഷത സംഭവ വികാസങ്ങളുമായി ബിഗ് ബോസ് ഓരോ എപ്പിസോഡുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. കണ്ണിന് അസുഖത്തെ തുടര്‍ന്ന് അഞ്ചുപേരെ ബിഗ് ബോസ് വീട്ടില്‍ നിന്ന് ചികിത്സയ്‍ക്കായി മാറ്റിത്താമസിപ്പിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതില്‍ ഒരാള്‍ കളിയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഒരാളുടെ മടങ്ങിവരവ് പ്രഖ്യാപിച്ച ബിഗ് ബോസ് പക്ഷെ മറ്റ് നാല് പേര്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാല്‍ അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയി എന്നാണ് ബിഗ് ബോസ് അറിയിച്ചത്. ഈ അറിയിപ്പ് ഞെട്ടലോടെയാണ് മത്സരാർത്ഥികൾ കേട്ടത് . പവനാണ് തിരിച്ചെത്തിയത്. രഘു, അലസാൻഡ്ര, സുജോ, രേഷ്‍മ എന്നിവരാണ് സ്വന്തം വീടുകളിലേക്ക് പോയത് .

അതെ സമയം ഇന്നലെ   രണ്ടുപേര്‍ കൂടി കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് മത്സരത്തില്‍ നിന്നും പുറത്തേക്ക് പോയിരിക്കുകയാണ്. 6 പേരാണ് ഇത്തരത്തില്‍ കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് പുറത്തേക്ക് പോയത്.

big boss 2

The post പട്ടിത്തീട്ടമില്ലേ… നമ്മള്‍ ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ആ വശത്തേക്ക് പോകരുത്, രജിത്തിനെതിരായ പാഷാണം ഷാജിയുടെ പരാമര്‍ശത്തിൽ പ്രതിഷേധം appeared first on metromatinee.com Lifestyle Entertainment & Sports .