പത്മജ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എം.ജി.ശ്രീകുമാർ. എം.ജി രാധാകൃഷ്ണനും പത്മജയും വിവാഹതിരായ കാലം മുതലുള്ള ഒരുപാട് ഓർമകൾ തനിക്കുണ്ടെന്ന് പത്മജയുടം ചിത്രം പോസ്റ്റു ചെയ്ത് ഗായകൻ കുറിച്ചു.

‘എന്റെ ചേട്ടൻ കല്യാണം കഴിക്കുമ്പോൾ തുടങ്ങിയുള്ള എത്രയോ ഓർമകൾ. പത്മജ ചേച്ചി ഒരു നല്ല കലാകാരി, നർത്തകി. നിരവധി മേഖലകളിൽ പ്രവർത്തിച്ചു. പത്മജ ചേച്ചി എഴുതി ചേട്ടൻ ഈണം നൽകിയ ഒരുപാട് ഹിറ്റ് ഗാനങ്ങൾ ആകാശവാണിയിൽ ഉണ്ട്. ചേച്ചി പെട്ടെന്ന് നമ്മെയെല്ലാം വിട്ടു പോയത് വളരെ നിർഭാഗ്യകരമായിപ്പോയി. ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ’.– എം.ജി.ശ്രീകുമാർ കുറിച്ചു.

about pathmaja

The post പത്മജ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എം.ജി.ശ്രീകുമാർ! appeared first on metromatinee.com Lifestyle Entertainment & Sports .