പത്മപ്രിയയൊക്കെ ഈ വിഷയത്തെകുറിച്ച്‌ പഠിച്ച്‌ പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയിരുന്നു…എന്നാൽ  സംഘടനയെപ്പറ്റി പറഞ്ഞത് ഫീലായി- ബാബു രാജ്

അമ്മയ്ക്കെതിരെ ഡബ്ല്യുസിസി ആരോപണം ഉന്നയിച്ചപ്പോള്‍ നടിമാര്‍ക്കെതിരെ രംഗത്ത് വന്ന താരമാണ് ബാബു രാജ്. ഈ വിഷയത്തില്‍ വ്യകതമായ ഒരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അമ്മ സംഘടനയെക്കുറിച്ച്‌ മോശമായി സംസാരിച്ചതിനാലാണ് ഡബ്ല്യു സിസി അംഗങ്ങളെക്കുറിച്ച്‌ താന്‍ അന്ന് അത്തരത്തില്‍ പ്രതികരിച്ചതെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ബാബുരാജ് വെളിപ്പെടുത്തി.

“ഡബ്ല്യു സിസി അംഗങ്ങള്‍ അമ്മയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
ആ സംഘടനയിലെ പെണ്‍കുട്ടികളെല്ലാവരും തന്നെ വളരെ കഴിവുള്ളവരാണ്. പാര്‍വതി, പത്മപ്രിയ, രമ്യ തുടങ്ങി എല്ലാവരും തന്നെ മികച്ച അഭിനേത്രികളാണ്. അവര്‍ പറഞ്ഞതിലും കാര്യമില്ല എന്ന് പറയുന്നില്ല.

പക്ഷേ അമ്മ എന്ന സംഘടനയെ കുറിച്ച്‌ പറഞ്ഞതാണ് എനിക്ക് ഫീലായത്. ഞാനും അബു സലിം ഒക്കെ ഒരുപാട് വട്ടം സഘടനയുടെ മീറ്റിങിന് പോയിട്ടുണ്ട്, ആദ്യമൊക്കെ ഇറക്കി വിട്ടിട്ടുമുണ്ട്. സഘടനയിൽ അംഗമല്ലാത്തവർ പുറത്ത് പോവൂ എന്ന് പറയുമ്ബോള്‍ ഞാനും അബു സലീം തുടങ്ങിയവര്‍ അന്ന് പുറത്ത് പോവുമായിരുന്നു”.

“പത്മപ്രിയയൊക്കെ ഈ വിഷയത്തെകുറിച്ച്‌ പഠിച്ച്‌ പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയിരുന്നു. നോക്കു ഞാനൊരു വക്കീലാണ്. ഇത്രയ്ക്കും ആധികാരികമായി പത്മപ്രിയ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ആ കുട്ടിയോട് വളരെയധികം സ്നേഹം തോന്നി. പ്രതികരിച്ചതിന്റെ പേരില്‍ അവര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റായ പ്രവണതയാണ്”. – ബാബുരാജ് പറഞ്ഞു.

babu raj about wcc

The post പത്മപ്രിയയൊക്കെ ഈ വിഷയത്തെകുറിച്ച്‌ പഠിച്ച്‌ പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയിരുന്നു…എന്നാൽ  സംഘടനയെപ്പറ്റി പറഞ്ഞത് ഫീലായി- ബാബു രാജ് appeared first on metromatinee.com Lifestyle Entertainment & Sports .