യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാമര്‍നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തന്റെ ഒപ്പ് മോഷ്ടിച്ചെന്ന പരാതിയുമായി പ്രവാസി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ സമര്‍പ്പിക്കപ്പെട്ട നാമര്‍നിര്‍ദ്ദേശ പത്രികകളേച്ചൊല്ലിയാണ് വിവാദമുയര്‍ന്നിരിക്കുന്നത്. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശി ശ്രീറാമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എന്‍ആര്‍ഐ സെല്‍ മുഖേന പൊലീസില്‍ പരാതി നല്‍കിയത്. ഫെബ്രുവരി മുതല്‍ ദുബായിലുള്ള തന്റെ ഒപ്പ് വ്യാജമായി ചേര്‍ത്താണ് ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലേക്ക് നോമിനേഷന്‍ നല്‍കിയിരിക്കുന്നതെന്ന് ശ്രീറാം ചൂണ്ടിക്കാട്ടി. വ്യാജരേഖ ചമച്ചതിന് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ […]

The post ‘പത്രികയില്‍ ചേര്‍ക്കാന്‍ ഒപ്പ് മോഷ്ടിച്ചു’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രവാസിയുടെ പരാതി appeared first on Reporter Live.