പന്നിയ്‌ക്കൊപ്പം ഗ്ലാമറസ്സായി ഷംന കാസിം…

പന്നിയ്‌ക്കൊപ്പം ഗ്ലാമറസ്സായി ഷംന കാസിം. അധുകോ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രൊമോ ഗാനത്തിലാണ് ഷംന കാസിം ഗ്ലാമറസ്സായി പന്നിയ്‌ക്കൊപ്പം ആടിയും പാടിയും എത്തുന്നത്. രവി ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അധുകോ എന്ന് തുടങ്ങുന്ന ടൈറ്റില്‍ സോംഗ് പുറത്തിറങ്ങിയിട്ടുണ്ട്. 2.40 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ 416,563 പേര്‍ കണ്ടു കഴിഞ്ഞു. ഭാസ്‌കരഭട്ട്‌ലയുടെ വരികള്‍ക്ക് പ്രശാന്ത് വിഹാരിയാണ് സംഗീതം. ടൈറ്റില്‍ സോംഗിനും ഷംന കാസിമിനും പോസിറ്റീവ് കമന്റ്‌സാണ് വന്നുകൊണ്ടിരിക്കുന്നത്.

ടൈറ്റില്‍ സോംഗില്‍ ഷംനയാണ് താരമെങ്കിലും ചിത്രത്തില്‍ ഷംന അഭിനയിക്കുന്നില്ല. ഇതേ കുറിച്ച് താരം തന്നെ മെട്രോമാറ്റിനിയോട് പറയുന്നു. “എന്റെ ഹിറ്റ് സിനിമകളിലൊന്നാണ് തെലുങ്ക് ചിത്രമായ അവുനു. അവുനുവിന്റെ സംവിധായകന്‍ രവി ബാബുവിന്റെ പുതിയ ചിത്രമാണ് അധുകോ.. അധുകോയുടെ പ്രെമോ സോംഗ് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അഞ്ച് മണിക്കൂറത്തെ ഷൂട്ട് മാത്രമെ ഉണ്ടായിരുന്നുള്ളു.

എനിക്ക് രവി ബാബുവിനെ പരിചയമുണ്ട്.. ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്… അധുകോ ഒരു പന്നിയുടെ ചിത്രമാണ്.. കുട്ടികള്‍ക്ക് വേണ്ടിയുള്ളൊരു ചിത്രം കൂടിയാണിത്. ഒക്ടോബര്‍ ആറിനാണ് റിലീസ്.. അതിന്റെ പ്രൊമോ സോംഗ് മാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. ഈ സംവിധായകന്റെ പ്രത്യേകത എന്തെന്നാല്‍ അദ്ദേഹത്തിന്റെ ഏതൊരു ചിത്രവും വ്യത്യസ്ത രീതിയിലാണ് അദ്ദേഹം ട്രീറ്റ് ചെയ്യുന്നത്. സംവിധായകന്റെ മകള്‍ റിദ്ദിയാണ് ഈ ഗാനം പാടിയിരിക്കുന്നത്.”

Shamna Kasim with pig in Adhugo

The post പന്നിയ്‌ക്കൊപ്പം ഗ്ലാമറസ്സായി ഷംന കാസിം… appeared first on metromatinee.com Lifestyle Entertainment & Sports .