അപ്രതീക്ഷത സംഭവ വികാസങ്ങളുമായി ബിഗ് ബോസ് ഓരോ എപ്പിസോഡുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. ബിഗ്‌ബോസ് ഷോ സീസൺ 2 മാസങ്ങൾ പിന്നിടുകയാണ്
മത്സരാർത്ഥികൾ തമ്മിലുള്ള തർക്കം മുറുകുമ്പോൾ ആവേശകരമായി തന്നെ എപ്പിസോഡുകൾ മുന്നേറുകയാണ്.

കണ്ണിന് അസുഖത്തെ തുടര്‍ന്ന് അഞ്ചുപേരെ ബിഗ് ബോസ് വീട്ടില്‍ നിന്ന് ചികിത്സയ്‍ക്കായി മാറ്റിത്താമസിപ്പിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതില്‍ ഒരാള്‍ കളിയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഒരാളുടെ മടങ്ങിവരവ് പ്രഖ്യാപിച്ച ബിഗ് ബോസ് പക്ഷെ മറ്റ് നാല് പേര്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാല്‍ അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയി എന്നാണ് ബിഗ് ബോസ് അറിയിച്ചത്. ഈ അറിയിപ്പ് ഞെട്ടലോടെയാണ് മത്സരാർത്ഥികൾ കേട്ടത്. അതെ സമയം ഇത് കേട്ടതോടെ മഞ്ജു പൊട്ടിക്കരയുകയും ചെയ്തു

പവനാണ് തിരിച്ചെത്തിയത്. രഘു, അലസാൻഡ്ര, സുജോ, രേഷ്‍മ എന്നിവരാണ് സ്വന്തം വീടുകളിലേക്ക് പോയത്. എന്നാൽ പവനോട് മറ്റുള്ളവരെ കുറിച്ച് തിരക്കിയെങ്കിലും പവന് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. താൻ ഒറ്റയ്‍ക്കായിരുന്നുവെന്നും മറ്റ് നാലുപേരെ കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു പവൻ പറഞ്ഞത്.

ബിഗ് ബോസ് വീട്ടില്‍ നിന്ന് ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റവുമാദ്യം മാറ്റി നിര്‍ത്തപ്പെട്ട മത്സരാര്‍ഥി പരീക്കുട്ടിയായിരുന്നു. കണ്ണില്‍ ബാധിച്ച അണുബാധ ഗുരുതരമായതോടെ പരീക്കുട്ടിയെ ബിഗ് ബോസ് ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. എന്നാല്‍ പരീക്കുട്ടിയ്ക്ക് പിന്നീട് ഒരു തിരിച്ചു വരവ് ഉണ്ടായില്ല. പിന്നീട്
കണ്ണിലെ അണുബാധ മൂലം ഷോയില്‍ നിന്ന് തത്കാലത്തേയ്ക്ക് മാറ്റി നിര്‍ത്തിയത് അഞ്ച് താരങ്ങളെയാണ്. രഘുവും സാന്‍ഡ്രയും രേഷ്മയുമാണ് ചികിത്സയ്ക്കായി ഷോയില്‍ നിന്ന് ആദ്യം മാറിയത്. പകരുന്ന അസുഖമായതിനാല്‍ മൂവരെയും തത്കാലത്തേയ്ക്ക് മാറ്റുന്നു എന്നായിരുന്നു ബിഗ് ബോസ് വീട്ടുകാരെ അറിയിച്ചത്. തൊട്ടുപിന്നാലെ സുജോയ്ക്കും പവനും വിളി വരുകയും ചെയ്തു

ലിവിങ് റൂമില്‍ വിളിച്ചു വരുത്തിയാണ് ബിഗ് ബോസ് വിവരം അറിയിച്ചത്. എല്ലാവര്‍ക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ ഇവരെ മറ്റൊരിടത്തേക്ക് മാറ്റുകയാണ് എന്നായിരുന്നു ബിഗ് ബോസ് അന്ന് അറിയിച്ചത്. ഇവര്‍ ഉടന്‍ തിരിച്ചെത്തുമെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്

പവന്‍ ഒഴിച്ചുള്ള ബാക്കി നാല് പേര്‍ മടങ്ങിയെത്തുമെന്ന് മത്സരാര്‍ത്ഥികള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും എപ്പിസോഡ് അവസാനിച്ചിട്ടു അതിന്റെ സൂചനകളൊന്നും ലഭിച്ചില്ലെന്നതാണ് വാസ്തവം.

big boss 2

The post പവന്‍ തിരിച്ചെത്തി; നാല് പേർ ഇനി ബിഗ് ബോസിലില്ല; പൊട്ടിക്കരഞ്ഞ് മത്സരാർത്ഥികൾ appeared first on metromatinee.com Lifestyle Entertainment & Sports .